തെലുങ്കാന കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.
തെലുങ്കാന കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30പ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എംഎംടിഎസ് ട്രെയിനും ഇന്റര്‍സിറ്റി എക്സ്പ്രസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊങ്കു എക്സ്പ്രസിന് നേരെ എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
റെയില്‍വെ സ്റ്റേഷന് പരിധിയിലായതിനാല്‍ ട്രെയിനുകള്‍ക്ക് വേഗം കുറവായിരുന്നു. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനുകൾ പാളം തെറ്റി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright