മഹിന്ദ്ര ആൻറ് മണപ്പുറം മിസ് ഏഷ്യ ഗ്ലോബൽ 2019 കിരീടം സെർബിയൻ സുന്ദരിക്ക് സ്വന്തം

മഹിന്ദ്ര ആൻറ് മണപ്പുറം മിസ് ഏഷ്യ ഗ്ലോബൽ 2019 കിരീടം സെർബിയൻ സുന്ദരിക്ക് സ്വന്തം

കൊച്ചി ഗോകുലം കൺവെന്ഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് ഏഷ്യ ഗ്ലോബൽ 2019ൻ്റെ അഞ്ചാമത് എഡിഷനിൽ സെർബിയൻ സുന്ദരി മിസ്സ് സാറ ഡാമിയോനോവിക് മിസ്സ് ഏഷ്യ ഗ്ലോബൽ 2019 കിരീടവും, വിയറ്റ്നാം സുന്ദരി മിസ്സ് നോവെയ്ൻ തി യെൻ ട്രാങ് മിസ്സ് ഏഷ്യാ 2019 കിരീടവും കരസ്ഥമാക്കി. ലേസിയോ കിം (കൊറിയ) മിസ്സ് ഏഷ്യ ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്) മിസ്സ് ഏഷ്യ ഗ്ലോബൽ സെക്കൻഡ് റണ്ണറപ്പുമായി. ഈ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് മലേഷ്യയിലെ പെനാങ് ടൂറിസം മിനിസ്റ്ററും, ടുറിസം മേഖലയിലെ മറ്റുപ്രതിനിധികളുമാണ്. ഈ വേദിയിൽ വച്ച് ഇന്ത്യ അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബൽ 2020 ൻറെ ബാറ്റൺ മലേഷ്യയ്ക്ക് കൈമാറി. മലേഷ്യയുടെ പെനാങിൽ വച്ചാണ് മിസ് ഏഷ്യാ ഗ്ലോബൽ 2020 ന് വേദിയൊരുങ്ങുക.

അറബിക്കടലിൻ്റെ റാണി കൊച്ചിയുടെ സായംസന്ധ്യയെ ധന്യമാക്കി അരങ്ങേറിയ മിസ് ഏഷ്യ ഗ്ലോബൽ 2019 മത്സരത്തിൽ ആഗോള മേഖലയിൽ നിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്. മിസ് ഏഷ്യ ഗ്ലോബൽ 2019 വിജയിക്ക് മുൻ മിസ് ഏഷ്യ ഗ്ലോബൽ ജേതാവ് മിസ് അസ്സം എസ്സെൻജൽദിയേവയാണ് സുവർണ്ണകിരീടം അണിയിച്ചത്. മിസ്സ് ഏഷ്യ 2019 ജേതാവിന് പെനാങ് ടൂറിസം മിനിസ്റ്ററും, ഫസ്റ്റ് റണ്ണറപ്പിന് മണപ്പുറം ഫിനാന്സ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ വി.പി നന്ദകുമാറും സെക്കന്റ്റണ്ണറപ്പിന് മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ റീജിയണൽ സെയിൽസ് മാനേജർ സുരേഷ് കുമാർ ഇ.എസുമാണ് കിരീടങ്ങൾ അണിയിച്ചത്. വിജയികൾക്ക് പുറമെ വിവിധതലങ്ങളിൽ മികവുതെളിയിച്ചവർക്ക് 16 സബ് ടൈറ്റിലുകളും സമ്മാനിച്ചു.

സബ്ടൈറ്റിൽവിജയികൾ

മിസ് ബ്യൂട്ടിഫുൾ ഫേസ് – സമീക്ഷ സിംഗ് (ഇന്ത്യ)

മിസ് ബ്യൂട്ടിഫുൾ സ്കിൻ – ഷിയായി ലിങ് സ്യൂ (തായ്വാൻ)

മിസ് ബ്യൂട്ടിഫുൾ ഹെയർ – യാന ക്രംസോവ (ബെലാറസ്)

മിസ് ബ്യൂട്ടിഫുൾ സ്മൈൽ – ലേസിയോ കിം (കൊറിയ)

മിസ് ബ്യൂട്ടിഫുൾ ഐസ് – ഷാൻറാ പോൾ (ബംഗ്ലാദേശ്)

മിസ് കൺജീനിയാലിറ്റി – സിൻഗേയ് ബിദാ (ഭൂട്ടാൻ)

മിസ് പെർഫെക്ട് ടെൻ – എൽഷെമ്മ വാൽഡർ (ഹെയ്തി)

മിസ് ടാലന്റ് – കരോലിൻ അലീനി ഡി മൊറായിസ് ഡാനിയേൽ (ബ്രസീൽ)

മിസ് ക്യാറ്റ് വോക്ക് – ബൊണഡിയോ അഡോറാ ജെയിൻ (ഓസ്ട്രേലിയ)

മിസ് പേഴ്സണാലിറ്റി – ടെൻസിൻ സോംക്കി (ബെൽജിയം)

മിസ് ഫോട്ടോജനിക് – സാറ ഡാമിയോനോവിക് (സെർബിയ)

മിസ് വ്യൂവേഴ്സ് ചോയ്സ് – സാറ ഡാമിയോനോവിക് (സെർബിയ)

മിസ് ഫിറ്റ്നസ്സ് – ഓക്സാന സാംലിയന്യുക്കിന (ഉക്രൈൻ)

ഗോർമറ്റ് ക്വീൻ – അജിറ്റ റയാമാജി (നേപ്പാൾ)

ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം – ടോങ് ഷാഉഷ് (ചൈന)

മിസ് സോഷ്യൽ മീഡിയ – ഹന്നാ പൈവാൻ (ലാവോസ്)

നാഷണൽ കോസ്റ്റും റൗണ്ട്, ബ്ലാക്ക് കോക്റ്റെയിൽ റൗണ്ട്, വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണ് ഈ മത്സരത്തിലുണ്ടായത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസ് ഏഷ്യ ഗ്ലോബൽ മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 18 വർഷങ്ങളായി സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസ് നടത്തുന്ന മിസ്ഏഷ്യഗ്ലോബൽ 2019 -ൻ്റെ മുഖ്യപ്രായോജകർ മഹീന്ദ്രയും മണപ്പുറം ഫിനാൻസുമാണ്. ഡിക്യു വാച്ചസ്, സെറ, സാജ് എർത്ത് റിസോർട്ട്, ടി ഷൈൻ എന്നിവരാണ് പവേർഡ് ബൈ പാർട്ണർസ്. ഫാഷൻ മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളാണ് വിധികർത്താക്കളായെത്തിയത്.

ക്രിസ്റ്റീൻ ഹുആങ് (ഇന്റർനാഷണൽ ഡയറക്ടർ ഓഫ് മിസ് ഏഷ്യ ഗ്ലോബൽ), ഹരി ആനന്ദ് (ഇന്ത്യയിലെ പ്രമുഖ ഡിസൈനർ), ആലിസ് ലീ ചാൻ (സൗന്ദര്യ രംഗത്തെ പ്രമുഖ വ്യക്തി), രാജീവ് പിള്ള (മോഡലിംഗ് രംഗത്തും സിനിമാ മേഖലയിലേയും പ്രമുഖ വ്യക്തി), റീത്ത മാർട്ടിൻ (സൗന്ദര്യ മേഖലയിലെ പ്രമുഖ സംരംഭക) എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. വിദഗ്ദ്ധർ അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

ലോകസൗന്ദര്യത്തിൻ്റെ ചെറിയപതിപ്പ് നമ്മുടെ കൊച്ചുകേരളത്തിൽ അരങ്ങേറുമ്പോൾ ഏതൊരു മലയാളിക്കും അഭിമാനനിമിഷങ്ങളാണ് സമ്മാനിക്കുക. ലോകത്തിലാദ്യമായി ബിക്കിനി റൗണ്ട് ഒഴിവാക്കിക്കൊണ്ട് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിച്ചതും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. രാഷ്ട്ര-അന്താരാഷ്ട്ര സൗന്ദര്യമത്സര രംഗത്ത് സ്വന്തം പേര് തങ്കലിപികളിൽ എഴുതിച്ചേർക്കാൻ പെഗാസസിന് സാധിച്ചിട്ടുണ്ട്. മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഗ്ലാം വേൾഡ് എന്നീ സൗന്ദര്യമത്സരങ്ങളും പെഗാസസ് നടത്തിവരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ടുറിസം വികസനവും പ്രൊമോഷനും ലക്ഷ്യമാക്കിയാണ് മിസ് ഏഷ്യ ഗ്ലോബൽ കേരളത്തിൽ നടത്തുന്നതെന്ന് ഫൗണ്ടർ ചെയർമാൻ ഓഫ് മിസ് ഏഷ്യ ഗ്ലോബൽ ഡോ. അജിത് രവി വ്യക്തമാക്കി.

യുണീക് ടൈംസ്, ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്നസ്, നിയോ ടൂർഎക്സ് പ്രൈവറ്റ് ലിമിറ്റഡ്, കൽപന ഇൻറർനാഷണൽ സലൂൺ ആൻറ് സ്പാ, വോവ് ഫാക്ടർ, ജെ ഡി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ദി ടൈംസ് ന്യൂ, കേരള ഗോഡ്സ് ഓൺ കൺട്രി, എറണാകുളം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി), യുറ്റി വേൾഡ്, യൂറോപ് ടൈംസ്, ഫിറ്റ്നസ് ഫോർ എവർ, വി കെ വീസ്, പറക്കാട്ട് റിസോർട്സ്, ഐശ്വര്യാ എന്നിവരാണ് മിസ് ഏഷ്യ ഗ്ലോബൽ 2019 ൻ്റെ ഇവന്റ്പാർട്ണേഴ്സ്.

ബൊണഡിയോ അഡോറാ ജെയിൻ (ഓസ്ട്രേലിയ), ഷാൻറാ പോൾ (ബംഗ്ലാദേശ്), യാന ക്രംസോവ (ബെലാറസ്), ടെൻസിൻ സോംക്കി (ബെൽജിയം), സിൻഗേയ് ബിദാ (ഭൂട്ടാൻ), കരോലിൻ അലീനി ഡി മൊറായിസ് ഡാനിയേൽ (ബ്രസീൽ), ഇവാ നിദേൽഷെവ ഡോബ്രെവ (ബൾഗേരിയ), ടോങ് ഷാഉഷ് (ചൈന), ജാന കുറ്റേവ (ചെക്ക് റിപ്പബ്ലിക്ക്), ഫത്തു എൻ്റെറ്റാ സോവേ (ഗാംബിയ), മാമേ യാ അസിഡുവ ഡോങ്കോർ (ഘാന), എൽഷെമ്മ വാൽഡർ (ഹെയ്തി), സമീക്ഷ സിംഗ് (ഇന്ത്യ), ഫിറ വി ഇൻഡ്രിയ (ഇന്തോനേഷ്യ), മെലിസ്സ കാസ്സനോവ (കസാഖ്സ്ഥാൻ), ലേസിയോ കിം (കൊറിയ), ഹന്നാ പൈവാൻ (ലാവോസ്), എയ്ലാഷ റാംറഷിയാ (മൗറീഷ്യസ്), അജിറ്റ റയാമാജി (നേപ്പാൾ), ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്), ഷാക്കിർസോദ റസ്റ്റോകിന (റഷ്യ), സാറ ഡാമിയോനോവിക് (സെർബിയ), ഷിയായി ലിങ് സ്യൂ (തായ്വാൻ), ഓക്സാന സാംലിയന്യുക്കിന (ഉക്രൈൻ), നോവെയ്ൻ തി യെൻ ട്രാങ് (വിയറ്റ്നാം), റെബേക്ക കേബേയ്സോ (സാമ്പിയ) എന്നിവരാണ് മിസ് ഏഷ്യ ഗ്ലോബൽ 2019ലെ മത്സാരാർത്ഥികൾ.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.