സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു.

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു.

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളുകളിൽ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാൽ ഇത് ആരും പാലിക്കാത്തതിനാലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറിൽ നിര്‍ദ്ദേശിക്കുന്നു.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറില്‍ ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.