മിസോറാം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള ചുമതലയേറ്റു.
മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ചുമതലയേറ്റു. ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോഹട്ടി ചീഫ് ജസ്റ്റീസ് അജയ് ലാംബയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള.
വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനുമാണ് മറ്റു രണ്ടുപ്പേർ. സംസ്ഥാന മുഖ്യമന്ത്രി, ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങള്‍, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശ്, ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ മിസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്.
Photo Courtesy : Google/ images are subject to copyright

