ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം.

ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം.

ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം. സ്വര്‍ണവളയംപ്പോലെയാണ് ദൃശ്യമാവുക. വലയസൂര്യ ഗ്രഹണം കേരളത്തിലുള്ളവർക്കും ദൃശ്യമാവും, പരമാവധി മൂന്ന് മിനുട്ട് 13 സെക്കന്‍ഡാണ് ദൃശ്യമാകുന്നത്. വലയസൂര്യഗ്രഹണം ഇന്ത്യ മുഴുവനും ഭാഗികമായി കാണാനാകും. രാവിലെ 9.24നാണ് ഗ്രഹണം.

കേരളത്തിൽ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയഗ്രഹണം കാണാന്‍ കഴിയും. മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്‍ ചന്ദ്രനാല്‍ മറക്കപ്പെട്ടു തുടങ്ങുമ്പോൾ ഒരു സ്വര്‍ണ വളയമായി മാറും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണരുത്, സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്നത് നല്ലതല്ലെന്ന് കോഴിക്കോട് പ്ലാനറ്റോറിയം ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജസ്റ്റിന്‍ ജോസഫ് പറഞ്ഞു.

2010ല്‍ ഇത്തരത്തില്‍ വലയ സൂര്യ ഗ്രഹണം കേരളത്തില്‍ ദൃശ്യമായിരുന്നുവെങ്കിലും കൊല്ലം ജില്ലയില്‍ നിന്ന് മാത്രമേ ദര്‍ശിക്കാനായിരുന്നുള്ളൂ. ലോകത്ത് അടുത്ത വലയ ഗ്രഹണം 2031ല്‍ ദൃശൃമാകുമെങ്കിലും കേരളത്തില്‍ നിന്ന് കാണണമെങ്കില്‍ 2168 വരെ കാത്തിരിക്കണം.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.