ടാറ്റാ ആൾട്രോസ്

ടാറ്റാ ആൾട്രോസ്

ടാറ്റാ മോട്ടോഴ്സ്  പുതുമകൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ പ്രധാന ഉൽപ്പന്നമാണ് ടാറ്റാ ആൾട്രോസ്. പുതിയ കാലത്തിൻ്റെ ഏറ്റവും പുതിയ വാഗ്ദാനമാണ് ആൾട്രോസ്. ബലേനോ, 20, ജാസ്, പോളോ, ഗ്ലാൻസാ എന്നീ ഉൽപ്പന്നങ്ങൾ അരങ്ങ് വാഴുന്ന  പ്രീമിയം ഹാച്ബാക്ക് രംഗത്തേക്കാണ് അൾട്രോസ് എത്തുന്നത്. ജനവരി 2020 നാണ് ഔദ്യോഗികമായി മോഡൽ പുറത്തുവരുന്നതെങ്കിലും ഞങ്ങൾക്ക് രാജസ്ഥാനിലെ ജയ്സാൽമീറിൽ ഒരു സാമ്പിൾ കാർ ഓടിച്ചുനോക്കാൻ അവസരം കിട്ടി. ടാറ്റാ ആൾട്രോസിൻ്റെ വിശേഷങ്ങൾ യൂണീക് ടൈംസ് വായനക്കാർക്കായി ഞങ്ങൾ പങ്കുവയ്ക്കുന്നു.

 

 

 

ആൽഫഎഎൽഎഫ്എആർകിടെക്ചർ എന്ന  പുതിയ പ്ലാറ്റ് ഫോമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അജൈൽ, ലൈറ്റ്, ഫ്ളക്സിബിൾ, അഡ്വാൻസ്ഡ് എന്നിവയാണ് ആൽഫയുടെ പ്രത്യേകത. ഭാവിയിലെ പലകാറുകളുടെയും അടിത്തറയാണ് ആൽഫ. ഭാരം കുറവുള്ള ഉൽപ്പന്നം  എന്നതായിരുന്നു  നിർമ്മാതാക്കളുടെ സുപ്രധാന ലക്ഷ്യം. അതിൻ്റെ ഫലമായാണ് ചെറിയ ടിയാഗോയേക്കാൾ ഭാരക്കുറവുള്ള അൾട്രോസ് വികസിപ്പിക്കാനായത്. മുകളിലായി ഹെഡ്ലാമ്പ്, തിളങ്ങുന്ന ബ്ലാക്ക് ഗ്രിൽ, കാറിൻ്റെ അടിഭാഗത്തോളം എത്തുന്ന ക്രോം ലൈൻ, ബമ്പറിന് മുകളിൽ എൽഇഡി ഡിആർഎല്ലോട് കൂടിയ ഫോഗ് ലാമ്പ് എന്നിവയും ഇതിൻ്റെ സവിശേഷതകളാണ്. വശങ്ങളിലായി ഫെൻ്ററിൽ പിടിപ്പിച്ച ടേൺ സിഗ്നലും സവിശേഷമായ ബോഡി ലൈനും കാറിനെ ഉയരക്കുറവുള്ളതായി തോന്നലുളവാക്കുന്നു. പിന്നിലെ ഡോർ ഹാൻ്റിലുകൾ സി പില്ലറിൽ ഒളിപ്പിച്ച് വെച്ചതിനാൽ നല്ല ക്ലീൻ ലുക്കാണ്. കാറിന് ചുറ്റുമുള്ള തിളങ്ങുന്ന  കറുത്ത ഔട്ട് ലൈനും കാറിനെ കൂടുതൽ ഡൈനാമിക് ആക്കുന്നു. പിൻഭാഗത്തിന് കൂടുതൽ തിളക്കമുള്ള ബ്ലാക്ക്  ട്രിം നൽകിയിരിക്കുന്നു. അത് കറുത്ത ടെയ്ൽ ലാമ്പിനോട് ചേർന്ന്  ഗ്ലാസ് ലുക്ക് നൽകുന്നു. 16 ഇഞ്ചിൻ്റെ പോളിഷ് ചെയ്ത അലോയ് വീലുകൾ കാറിനെ ഏത് ഭാഗത്ത് നിന്നു നോക്കിയാലും  ആകർഷകമാണ്. വിഭാഗത്തിൽപ്പെട്ട  കാറുകളിൽ ഏറ്റവും വീതി കൂടിയ ഒന്നാണ് 1755എംഎം ഉള്ള കാർ. കാറിന് നാല് മീറ്റർ നീളമുണ്ടെങ്കിലും, ഇതുമായി മത്സരിക്കുന്ന  മറ്റ് മോഡലുകളെ അപേക്ഷിച്ച് ഏറ്റവും ചെറിയ വീൽ ബേസാണ് കാറിനുള്ളത്.

ഉള്ളിലേക്ക് കടന്നാൽ ഡ്രൈവർ കാബിന് നല്ല വിസ്താരമുണ്ട്. ഡാഷ് ബോർഡ് ടാറ്റയുടെ സ്ഥിരം ഡിസൈൻ തന്നെയാണെങ്കിലും നല്ലൊരു സ്ക്രീൻ മധ്യത്തിലുണ്ട്. ഫ്ലാറ്റായ ബോട്ടം സ്റ്റീയറിംഗ് വീൽ ചെറുതും പിടിക്കാൻ സുഖമുള്ളതുമാണ്. ഹോൺ  പാഡ് സ്റ്റിയറിംഗിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുണ്ട്. അതിനാൽ ഹോൺ ഉപയോഗിക്കാനുള്ള സൗകര്യം കൂടുതലാണ്. ഡാഷ്ബോഡിന് കുറേ ഒഴിഞ്ഞ ഇടവും ഒരുക്കിയിട്ടുണ്ട്  ഡാഷ്ബോഡിലെ സിൽവർ ഭാഗങ്ങൾ പലപ്പോഴും സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നുവെന്നത്  അസ്വസ്ഥതയുണ്ടായേക്കാം. ഇതൊഴികെ ഒരു പ്രശ്നവുമില്ല. സ്റ്റിയറിംഗ് എങ്ങനെയും അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ സീറ്റിംഗ് പൊസിഷൻ മാറ്റുന്നതിന് നിയന്ത്രണമുണ്ട്. പിൻ സീറ്റിന് നല്ല വലിപ്പമുണ്ട്. മുൻ സീറ്റുകൾക്ക് വശങ്ങളിലേക്കുള്ള സപ്പോർട്ട്  മികച്ചതാണ്. പിൻസീറ്റുകൾക്ക് അതിൻ്റെതായ എസി വെൻറുണ്ട്. 90 ഡിഗ്രി വരെ തുറക്കാൻ കഴിയുന്ന  ഡോർ ഒരു സവിശേഷതയാണ്. 340 ലിറ്ററാണ് ബൂട്ട്  സ്പേസ്. കളർ കോഡുകൾ നന്നായി ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് കാറിൻ്റെ മറ്റൊരു സവിശേഷത. കാറിൻ്റെ നിറത്തിനോട് യോജിക്കുന്ന നിറമാണ് മാറ്റിനും നൽകിയിരിക്കുന്നത്. ഏഴ് ഇഞ്ചുള്ള ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെബൻറ്  ഹർമൻ കർഡൊൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

ഇത് എച്ച്വിഎസിയ്ക്ക് ഡിസ്പ്ലേയായും ഉപയോഗിക്കുന്നു. അതുവഴി പാട്ടുകളുടെ വിശദാംശങ്ങൾ കാണുകയും അവയുടെ നാവിഗേഷൻ എളുപ്പം ഉപയോഗിക്കുവാനും കഴിയും. മൊബൈൽ ഫോണും ഇതിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം. ഇതോടൊപ്പം ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ആറ് സ്പീക്കറുകളും ഉള്ളതിനാൽ മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ആൽട്രോസ് എത്തുന്നത്. 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളുമാണുള്ളത്. രണ്ടിനും ബിഎസ് 6 സ്റ്റാൻഡേർഡും അഞ്ച് സ്പീടോടും ചേർന്ന മാനുവൽ ട്രാൻസ്മിഷനും ഉണ്ട്. പെട്രോളിനെ സംബന്ധിച്ചിടത്തോളം അതിൻ്റെ ഉയർന്ന നിലവാരത്തിലുള്ള 3 സിലിണ്ടർ എഞ്ചിനാണ് ഇതിനുള്ളത്. 86 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും മറ്റൊരു സവിശേഷതയാണ്. മൂന്ന് സിലിണ്ടറുകളുടെ മുരൾച്ച ചില ആർപിഎമ്മിൽ എത്തുമ്പോൾ കേൾക്കാം. പക്ഷെ ഭൂരിഭാഗം സമയവും എഞ്ചിൻ നിശ്ശബ്ദമായി പ്രവർത്തിക്കുന്നു. കുറഞ്ഞ സ്പീഡിലും ഇടത്തരം വേഗതയിലും നല്ല പവർ പുറത്തെടുക്കുന്ന എഞ്ചിനായതിനാൽ നഗരത്തിൽ ഡ്രൈവിംഗ് സുഗമമാണ്. ഹൈവേകൾക്കും വളരെ യോജിച്ച എഞ്ചിനാണ്. മൂന്നക്ക സ്പീഡിലേക്ക് കടന്നാൽ യാത്ര കൂടുതൽ സുഗമമാണ്. ഡീസൽ എഞ്ചിൻ്റെ കരുത്ത് 90 ബിഎച്ച്പിയും,  200എൻഎം ടോർക്കുമാണ്. കുറഞ്ഞ സ്പീഡിൽ സുഗമമായി പോകാമെന്നതിനാൽ നഗരയാത്ര സുഖകരമാണ്. പെട്രോൾ കാർ പോലെ തന്നെ ഡീസലിലും ക്ലച്ച് ലൈറ്റാണ്. ഗിയർഷിഫ്റ്റും സുഗമം. സ്പീഡെടുക്കുമ്പോൾ ഡീസൽ എഞ്ചിന് ഇരമ്പം അൽപം കൂടുതലാണ്.

ഡ്രൈവിംഗ് ഡൈനാമിക്സിൽ മികച്ച പരിഷ്കാരമാണ് ടാറ്റ വരുത്തിയിരിക്കുന്നത്. നല്ല ഗ്രീപ്പുള്ളതും ചുറുചുറുക്കുള്ളതും വളവുതിരിവുകൾ അനായാസം കൈകാര്യം ചെയ്യുന്നതും കാറിൻ്റെ മറ്റൊരു സവിശേഷതയാണ്. സസ്പെൻഷൻ പ്രവർത്തനവും അപാരമാണ്.

 

എല്ലാ ടാറ്റാ കാറുകളിലേയുംപോലെയുള്ള മികച്ച സസ്പെൻഷൻ ഏത് തകർന്ന റോഡുകളിലൂടെയും ശാന്തമായ സഞ്ചാരം ഉറപ്പാക്കുന്നു. ടയർ ശരാശരി ഗുണനിലവാരമുള്ളതാണെങ്കിലും ഏത് കുണ്ടിലും കുഴിയിലും യാത്രക്കാരനെ ശല്ല്യപ്പെടുത്താതെ ഓടിക്കൊള്ളും. പെട്രോൾ മോഡലിൽ 195/55 ആർ16ഉം ഡീസൽ മോഡലിൽ 185/60 ആർ 16 മോഡലും ടയർ ആണ് ഉപയോഗിക്കുന്നത്. യുക്തിയിൽ ചിന്തിച്ചാൽ നേരെ തിരിച്ചാണ് വേണ്ടതെങ്കിലും. ചില ടാറ്റ എഞ്ചിനീയർമാരുമായി സംസാരിച്ചപ്പോൾ ദീർഘകാലം ഡീസൽ ടയറുകൾക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നതിനാണ് ടയർ തന്നെ ഉപയോഗിക്കുന്നതെന്നായിരുന്നു  പ്രതികരണം. മാത്രമല്ല, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച  ഗുണനിലവാരമുള്ള ടയറാണ് ഉപയോഗിച്ചതെന്നും  അവർ പറയുന്നു.

 

ആൾട്രോസിൽ എല്ലാം ശരിയായ അളവിലാണ്. സ്റ്റൈലിംഗ്, മികച്ച നിർമ്മിതി, സ്പേസ്, സഞ്ചാരസുഖം, സുരക്ഷിതത്വം, ഉപകരണങ്ങളുടെ ഗുണനിലവാരം, തുടങ്ങി എല്ലാ കാര്യത്തിലും മികച്ചത് തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എഞ്ചിനുകൾ മാത്രം അത്രയ്ക്ക് അസാധാരണമെന്ന്  പറയാനാവില്ല. ആൾട്രോസിന് ടിയാഗോയിലെയും നെക്സോണിലെയും പോലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന്  ആശിച്ചുപോയി. ഒരു ഓട്ടോമാറ്റിക് മോഡലിൻ്റെ അഭാവവും പോരായ്മ തന്നെയാണ് എന്തായാലും കാറിൽ ആധുനികമായ എല്ലാ സൗകര്യങ്ങളുംകീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലവ് ബോക്സ്, ആംബിയൻറ് ലൈറ്റിംഗ്, റിയർ എസി വെൻറുകൾ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഹർമൻ കരൻ ഓഡിയോ സിസ്റ്റം തുടങ്ങി എല്ലാം. പക്ഷെ എൽഇഡി ലാമ്പുകളും ഓട്ടോ ഡിമ്മിംഗ് മിററുകളും ഇല്ല. അതേ സമയം, ആദ്യമായി പരീക്ഷിക്കുന്ന  ഫീച്ചറുകൾക്രൂസ് കൺട്രോൾ, 90 ഡിഗ്രിയിൽ വരെ തുറക്കാവുന്ന ഡോർ, ഫ്ലാറ്റ് ഫ്ലോർ അങ്ങനെ പലതുമുണ്ട്. ഓരോ ഉപഭോക്താവിൻ്റെയും ആവശ്യമനുസരിച്ച് ഫീച്ചറുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകിയിരിക്കുന്നു. ജാസ്, 20, പോളോ എന്നീ എതിരാളികളിൽ പലരും പ്രായാധിക്യം കാണിച്ചുതുടങ്ങുന്ന വേളയിലാണ് അത്യാധുനിക ഫീച്ചറുകളുമായി ആൾട്രോസിൻ്റെ വരവ്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.