ഔഡി എ 6

ഔഡി എ 6

 

 

ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൻ്റെ ആരും കൊതിക്കുന്ന ആഡംബര വാഹനങ്ങളുടെ വിഭാഗം കഴിഞ്ഞ ഒരു ദശകമായി ഭാരതത്തിലുണ്ട്. ഇറക്കുമതി ചെയ്ത് വിപണനം ചെയ്യുന്നതിൽ നിന്നും  ചെറിയ തോതിൽ ആരംഭിച്ച്, ബ്രാൻറ് ക്രമേണ ജനപ്രിയമാവുകയും 2012-13 കാലഘട്ടത്തിൽ ആഡംബര കാർ വിൽപനയിൽ മുന്നിലെത്തുകയും ചെയ്തു. ജനുവരി 2018 ൽ ക്യു 5 എന്ന  മുഖ്യധാരാ മോഡൽ പുറത്തിറക്കിയ ശേഷം ബ്രാൻഡ് ഒരു ഇടവേളയെടുത്തിരുന്നു. ഔഡി ഇന്ത്യ ഇപ്പോൾ വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പറയുക വയ്യ. എങ്കിലും അവർ പ്രതീക്ഷിക്കുന്നത് പുതിയ ഔഡി എ 6  വീണ്ടും കമ്പനിയെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തിക്കുമെന്നാണ്.

സി 8 എന്ന്  വിളിക്കുന്ന എ 6ൻ്റെ അഞ്ചാം തലമുറ ആഗോളത്തലത്തിൽ പുറത്തിറക്കിയത്  2018 ലാണ്. അത് ഇന്ത്യൻ തീരത്തെത്തിക്കുന്നത് നിർണ്ണായകഘട്ടത്തിലാണ്. ഇ ക്ലാസ് നീണ്ട വീൽബേസുള്ള വേരിയൻറ് മാത്രമേ ലഭിക്കുന്നുള്ളൂവെങ്കിൽ, ഇവിടെ നമുക്ക് സ്റ്റാൻഡേഡ് വീൽബേസ് ലഭിക്കും. ഡൈമെൻഷൻ്റെ കാര്യത്തിൽ പിൻവലിക്കാൻ പോകുന്ന  മോഡലിൻ്റെതുപോലെ 7എംഎം, 12എംഎം, 2എംഎം എന്നിങ്ങനെ നീളത്തിൽ അധികമാവുമ്പോഴും ഒരു മോഡൽ 12എംഎം നീളമുള്ള വീൽബേസോടുകൂടിയായിരിക്കും. പരിചയമില്ലാത്തവർക്ക് ഇത് പഴയ കാറിനെ പരിഷ്‌കരിച്ചുവെന്ന തോന്നലുളവാക്കും. പക്ഷെ അടുത്തുപരിശോധിച്ചാൽ നിങ്ങൾ അതിൻ്റെ വിശദാംശങ്ങളെ അഭിനന്ദിച്ചുപോകും. മുൻഭാഗം നല്ല ഷാർപ്പാണ്. ലൈനുകൾ വളരെ കൃത്യമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നു. ബോഡിയ്ക്ക് കൂടുതൽ മടക്കുകൾ ഉണ്ട്. ലൈറ്റിംഗ് വിഭാത്തിൻ്റെ ഉള്ളിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ട്. പുതിയ മോഡലിൻ്റെ മുഖമുദ്രയായ മുൻമുഖത്തിൽ താഴെയുള്ള ബമ്പർ വരെ എത്തുന്ന വലിയ ഗ്രില്ലും ഉണ്ട്. പിൻഭാഗത്തിന് കൂടുതൽ നീണ്ട ലുക്കാണ്. പഴയ കാറിൻ്റെ അതേ നിശ്ചയദാർഡ്യമുള്ള ലുക്കില്ല. കാർ ഒരൽപം മെലിഞ്ഞ ടയറിന്മേൽ ഇരിക്കുന്നതായേ തോന്നിക്കുകയുള്ളു. ഉള്ളിലെ മാറ്റങ്ങൾ കൂടുതൽ മികച്ചതാണ്. ഇരട്ട  ടച്ച് സ്‌ക്രീനോടുകൂടിയ എംഎം ഐ ഇൻ്റർഫേസാണ് ഡാഷ്‌ബോർഡിൻ്റെ പ്രത്യേകത. ഡിജിറ്റൽ  ഇൻസ്ട്രുമെൻറുകൾക്ക് പുറമെയാണിത്. ഇൻ്റർഫേസ് തികച്ചും നൂതനമാണ്. ഇൻഫൊടെയിൻമെൻറ് സംവിധാനം ഉപയോഗിക്കാൻ എളുപ്പവുമാണ്. പക്ഷെ ഡ്രൈവ് ചെയ്യുമ്പോൾ താഴത്തെ സ്‌ക്രീൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. സ്റ്റിയറിംഗ് കാഴ്ചയിൽ  ആകർഷകം. അതിനു ചുറ്റുമുള്ള കൺട്രോളുകളും രസകരമാണ്. ഗുണനിലവാരവും മികച്ചത് തന്നെ. ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേയിൽ നിറയെ പുതുമകളുണ്ട്. ഡ്രൈവർക്ക് മാപ് ഉൾപ്പെടെ നിരവധി വിവരങ്ങൾ ഇതിൽ ലഭ്യമാണ്. 530 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. ബൂട്ട്  ഫ്ലോറിനടിയിൽ പുറത്തുകാണാത്ത വിധത്തിലാണ് സ്‌പെയർ വീൽ സജ്ജീകരിച്ചിരിക്കുന്നത് ഇതൊരു  പുതുമയാണ്. പക്ഷെ ഇത് ബൂട്ട്  സ്‌പേസിനുള്ളിൽ കാണാവുന്ന  തരത്തിൽ ഒരു ചെറിയ കൂന സൃഷ്ടിക്കുന്നുണ്ട്. അത് കാരണം മൂന്നാമത് ഒരു യാത്രക്കാരന് നടുവിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാകും.

നാല് സോൺ  ക്ലൈമറ്റ് കൺട്രോൾ ഉണ്ടെങ്കിലും മുൻ സീറ്റിൽ വെൻ്റിലേഷൻ കുറവാണ്. പിന്നിലെ സൺ ബ്ലൈൻഡ്‌സ് കൈകൊണ്ട് വേണം പ്രവർത്തിപ്പിക്കാൻ. പക്ഷെ മറ്റ് എതിരാളികൾ നൽകുന്ന 360 ഡിഗ്രി ക്യാമറ ഇവിടെ ലഭ്യമല്ലെന്നുള്ള പോരായ്മയുമുണ്ട്.

 

ഡ്രൈവിംഗ് ഡിപ്പാർട്‌മെൻ്റിൻ്റെ കാര്യത്തിലും ഔഡി ഒരു ചുവട് പിന്നിലാണ്. നാല് സിലിണ്ടറോട് കൂടിയ പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമുള്ളൂ. ഓൾ വീൽ ഡ്രൈവിംഗ് സംവിധാനവും ഇവിടെ ഇല്ല.

ഡൈനാമിക് ഡാമ്പറോടൊപ്പമുള്ള എയർ സസ്‌പെൻഷനും ഇല്ല. ടയർ മെലിഞ്ഞതാണ്. 225/55 ആർ18 ടയറുകളാണ് പഴയ വീതികൂടിയ 245/45 ആർ 18 ടയറിൻ്റെ സ്ഥാനത്ത്. ഡീസൽ മോഡൽ ഇല്ല. 45 ടിഎസ് ഐ എന്ന്  വിളിക്കുന്ന ടർബോ പെട്രോൾ എഞ്ചിൻ 245 ബിഎച്ച്പി കരുത്തും 370എൻഎം ടോർക്കും ഉണ്ട്. ഈ മോഡലിൽ നിങ്ങൾ ഒരു ടോർകി ഡീസൽ മോഡലും ആറ് സിലിണ്ടർ എഞ്ചിനും മോഹിച്ചേക്കാമെങ്കിലും ഈ പെട്രോൾ എഞ്ചിൻ കരുത്തിലും കുലീനതയിലും മുമ്പൻ തന്നെയാണ്. ടൗണിന് ചുറ്റും ഓടിക്കാൻ എളുപ്പമാണ്. വേഗതക്കുറവിലും ശബ്ദമൊന്നും കേൾപ്പിക്കാതെ പ്രവർത്തിച്ചുകൊള്ളും. ഏഴ് സ്പീഡും ഇരട്ട  ക്ലച്ചുമുള്ള ഗിയർബോക്‌സ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. 

സസ്‌പെൻഷനുള്ള സ്റ്റീൽ സ്പ്രിംഗായി പ്രവർത്തിക്കും. നമ്മുടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ അത്യധ്വാനം ചെയ്യേണ്ടി വന്നാലും സസ്‌പെൻഷൻ നന്നായി പ്രവർത്തിക്കും. ഡാമ്പറും സ്പ്രിംഗും  ഗുണനിലവാരമുള്ളവയാണ്. സുഖകരമായ റൈഡ് നൽകുന്നതോടൊപ്പം കൈകാര്യം ചെയ്യലും എളുപ്പമാണ്. റൈഡ് ക്വാളിറ്റി മികച്ചതാണ്. ഏത് സാഹചര്യത്തിലും ഔഡി എ6 സ്റ്റെഡിയായി നിൽക്കും. ഗ്രിപ്പ് കുറച്ച് കുറവാണെന്ന  പോരായ്മയുണ്ടെങ്കിലും. ഫ്രണ്ട് വീൽ ഡ്രൈവും വീതികുറഞ്ഞ ടയറുമാണ് ഇതിന് ഒരു കാരണം. സ്റ്റിയറിംഗ് കുറച്ചുകൂടി ഭേദപ്പെട്ടതാണ്. ഇഎസ്‌പിയും കുറെക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ എന്തായാലും വേഗതയിൽ ഓടിക്കാനുള്ള ഒരു കാറല്ല ഇത്. ഡ്രൈവിംഗ് മോഡലുകൾ പലതുണ്ടെങ്കിലും വലിയ വ്യത്യാസം അനുഭവപ്പെടുന്നില്ല. സ്റ്റിയറിംഗ് നല്ല മാച്ചാണ്. എങ്കിലും വിപണിയിൽ നിന്നും  വിടവാങ്ങുന്ന പഴയ 3.0 ടിഡി ഐ എഞ്ചിനോട് കൂടിയ, എയർ സസ്‌പെൻഷനും ക്വാട്രോ  ഫോർ വീൽ ഡ്രൈവും ഉള്ള ഔഡി എ 6 നിലവാരത്തിൻ്റെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് തോന്നിപ്പോകും .

പുതിയ ഔഡി എ 6 എല്ലാ സൗകര്യങ്ങളുമുള്ള ഒരു കാർ ആണ്. നിങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റിയ കാർ. അതേസമയം കാർ അതിൻ്റെ ആഡംബര ഡ്യൂട്ടികൾ സ്വയം ചെയ്തുകൊള്ളും . വിചാരിച്ചതുപോലെ ടെക്‌നോളജിക്കലായ കുതിപ്പ് നടത്തിയില്ലെങ്കിലും സുഗമമായി പ്രവർത്തിക്കുന്നതിനാൽ ഔഡി എ 6 നിരാശപ്പെടുത്തില്ല. പഴയ ഔഡിയെ സ്പെഷ്യൽ ആക്കിയിരുന്ന  പലതും പുതിയ എ 6 ൽ ഇല്ലെന്ന കാര്യത്തിൽ തലതിരിക്കാൻ കഴിയില്ല. ഡാഷ് ബോർഡിൽ പിടിപ്പിച്ച രണ്ട് എക്‌സ്ട്രാ സ്‌ക്രീനുകൾ ഒരിക്കലും ഈ പ്രവർത്തി ചെയ്യില്ല. ഓൾ വീൽ ഡ്രൈവ് ഉള്ള, ഡൈനാമിക് ഡാമ്പേഴ്‌സ് ഉള്ള, വീതി കൂടിയ ടയറുകൾ ഉള്ള ആ പഴയ വി 6 ഞങ്ങൾക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.