മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി വെറും ആറുദിവസം മാത്രം.
മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി വെറും ആറുദിവസം മാത്രം. ജില്ലാ മജിസ്ട്രേറ്റിൻ്റെ അന്തിമ അനുമതി ലഭിച്ചതോടെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ലാറ്റിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി സ്ഫോടക വിദഗ്ധരെത്തി. ഇന്ന് രാവിലെ H20 ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി.
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷെൻ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങൾ ആണ് H20 ഫ്ലാറ്റിൽ തൂണുകളിൽ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കളാണ് പൊളിക്കുന്നതിനായി ഉപയോഗിക്കുക. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്ജിനീയറിങ്ങാണ് ഇവിടെ സ്ഫോടനം നടത്തുന്നത്.
പൊളിക്കുന്നതിന് മുന്നോടിയായി പരിസരപ്രദേശങ്ങളിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇന്ന് നടക്കുന്ന സാങ്കേതിക സമിതി യോഗത്തിന് ശേഷം സബ് കലക്ടർ പ്രഖ്യാപിക്കും. ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കലക്റ്റർ എസ്.സുഹാസ് വിളിച്ച ഉന്നതതല യോഗവും ഇന്ന് നടക്കും.
Photo Courtesy : Google/ images are subject to copyright