ആണവായുധങ്ങൾ കൈവശംവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇനി പാലിക്കില്ലെന്ന് ഇറാൻ.
ആണവായുധങ്ങൾ കൈവശംവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇനി പാലിക്കില്ലെന്ന് ഇറാൻ. ഇറാൻ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ മന്ത്രിസഭാ യോഗം ചേർന്നത്.
ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങും. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണെന്നും ഇറാന്‍ അറിയിച്ചു.
കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ഇറാൻ്റെ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. പക്ഷെ ഇറാൻ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം തുടരുമെന്നും മന്ത്രിസഭയോഗത്തിൽ വ്യക്തമാക്കി. 2015-ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്.
Photo Courtesy : Google/ images are subject to copyright

