കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ലെന്ന് എസ്ബിഐ.
28ന് മുമ്പ് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ലെന്ന് എസ്ബിഐ. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ അറിയിപ്പ് നല്കി. കൂടാതെ കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കി.
2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്. അല്ലെങ്കില്‍ ബാങ്കുകള്‍ വന്‍തുക പിഴനല്‍കേണ്ടിവരുമെന്നും ആര്‍ബിഐയുടെ നിര്‍ദേശിച്ചിരുന്നു.
ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. കെവൈസി മാനദണ്ഡം പാലിക്കാന്‍ ബാങ്കിൻ്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്കിയാല് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
Photo Courtesy : Google/ images are subject to copyright