‘തലൈവി’യിൽ ശശികലയാകാനൊരുങ്ങി മലയാളികളുടെ പ്രിയതാരം ഷംനാകാസിം.
തലൈവിയെന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണ് തലൈവി. ചിത്രത്തിൽ തലൈവിയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ്. കൂടാതെ ഈ ചിത്രത്തില്‍ ജയലളിതയുടെ ഉറ്റ തോഴി ശശികലയായി വേഷമിടുന്നത് മലയാളത്തിൻ്റെ സ്വന്തം ഷംന കാസിമാണ്.
തലൈവിയിൽ അഭിനയിക്കുന്ന കാര്യം ഷംനത്തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. ഉരുക്കുവനിത ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ഒരു വിലപ്പെട്ട അവസരമായി കരുതുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജയലളിതയായി കങ്കണ റണാവത്ത് എത്തുമ്പോള്‍ നടനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
Photo Courtesy : Google/ images are subject to copyright