ഇന്ത്യയിൽ മൂന്നുതരം കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ്.
ഇന്ത്യയിൽ മൂന്നുതരം കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ്. ഇത് വാക്സിൻ നിർമ്മിക്കുന്നതിനെ ബാധിച്ചേക്കാമെന്നും അറിയിച്ചു. ഐസിഎംആര്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ വൈറസ് വ്യാപനം ആരംഭിച്ചതുമുതൽ മൂന്ന് തരത്തിലുള്ള വൈറസ് ആണ് വ്യാപിക്കുന്നത്, പല രാജ്യങ്ങളിൽ നിന്നും വന്ന വരായിരുന്നു വൈറസ് വാഹകർ അതിനാൽ തന്നെ അവിടെ നിന്നെല്ലാം ആണ് വൈറസ് ഇവിടെ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഇത് വാക്സിൻ വികസിപ്പിക്കുന്നതിന്നെ ബാധിച്ചേക്കും.
രാജ്യത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ധിച്ചെന്നും, സർക്കാർ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചാലുടൻ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയാണ് ആദ്യം കണ്ടുപ്പിടിക്കുന്നതിനും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright