കൊറോണ വൈറസ്: രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ് തുടങ്ങിയവയുടെ ചിത്രീകരണം നിർത്തിവയ്ക്കുന്നു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഞായാറാഴ്ച വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
നിലവില്‍ ഇന്ത്യയിലോ വിദേശത്തോ എന്തെങ്കിലും ചിത്രീകരണം നടക്കുന്നുവെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് അവസാനിപ്പിച്ച് തിരിച്ചു വരണമെന്നും അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 31 വരെ പൊതുജന താല്പര്യാര്ഥമാണ് എല്ലാ ചിത്രീകരണങ്ങളും നിർത്തിവയ്ക്കുന്നത്.
മാര്‍ച്ച് 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright