സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ രോഗം ബാധിച്ച്‌ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. മൂന്നാറില്‍ റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരനും സ്പെയിനില്‍നിന്ന് പഠനകോഴ്സ് കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ച് എത്തിയ ഡോക്ടര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ബ്രിട്ടീഷ് പൗരന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ മൂന്നുപേര്‍ രോഗമുക്തി നേടിയിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.