രാജ്യത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. രാജസ്ഥാനിലെ ഭില്‍വാരയില്‍ 73 വയസുകാരനാണ് ഒടുവില്‍ മരിച്ചത്. ഇന്നലെ മരണമുണ്ടായത് ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഗുജ്റാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇന്ത്യയില്‍ സമൂഹവ്യാപനത്തിന് തെളിവില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 124 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എണ്ണത്തിൽ തൊട്ട് പിന്നില്‍ കേരളമാണ്. 118 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. ഇതില്‍ 8 പേര് വിദേശികളാണ്.
അതേസമയം ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം 5,00,000 കടന്നു. ഇതുവരെ 22,000 ത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Photo Courtesy : Google/ images are subject to copyright