സംസ്ഥാനത്ത് കൊറോണ വൈറസ്ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കി സർക്കാർ.

സംസ്ഥാനത്ത് കൊറോണ വൈറസ്ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കി സർക്കാർ.

സംസ്ഥാനത്ത് കൊറോണ വൈറസ്ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കി സർക്കാർ. മുൻകരുതലിൻ്റെ ഭാഗമായി കൊച്ചിയില്‍ ഇനി മുതല്‍ പൊതുനിരത്തില്‍ തുപ്പിയാല്‍ കര്‍ശന നടപടി. കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

പല സ്ഥലങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്ന ജനങ്ങള്‍ കൊച്ചിയില്‍ ഉള്ളതിനാല്‍ രോഗം പടരാനുള്ള സാധ്യത കൂടതലാണെന്നതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.

വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച്‌ വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനമായി. അതേസമയം കോഴിക്കോട് നഗരത്തിലും സമാനമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.