ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെറെസ്.
ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെറെസ്. കൊറോണ വൈറസ് ഭീതി കാലത്ത് ഇന്ത്യ മറ്റുരാജ്യങ്ങള്‍ക്ക് നല്കിയ സഹായങ്ങള്‍ക്കാണ് അദ്ദേഹം അഭിനന്ദനവും നന്ദിയും അറിയിച്ചിരിക്കുന്നത്.
ഇന്ത്യ മറ്റുരാജ്യങ്ങൾക്ക് കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് നൽകിയത്. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വാഴ്ത്തപ്പെട്ടത്.
എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ 55 രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകളാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് നല്‍കുന്നത്. ഇതുവരെ ഇന്ത്യ അമേരിക്ക, മൗറീഷ്യസ്, സീഷെല്‍സ്, അഫ്ഗാനിസ്ഥാന്, ഭൂട്ടാന്, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക,മ്യാന്മര് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സഹായം നല്‍കിയത്.
Photo Courtesy : Google/ images are subject to copyright