ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

കേരളത്തില്‍ ഏപ്രില്‍ 20 മുതല്‍ 22വരെ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. അതിനാൽ ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി.

കേരളത്തില്‍ ഇപ്പോള്‍ കിട്ടുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിക്കിടയിലാണ് ഇടിമിന്നലുണ്ടാവാൻ സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും, അത് വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും, മനുഷ്യർക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കരണവുമായേക്കും.

അതിനാൽ അപകടങ്ങളൊക്കെ ഒഴിവാക്കുന്നതിനായി എല്ലാവരും കർശനമായി ജാഗ്രതാനിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, ഉച്ച സമയങ്ങളിൽ ഇടിമിന്നല്‍ ദൃശ്യമായിരിക്കില്ല, അതിനാൽ ആ സമയങ്ങളിൽ കൂടുതലായി ശ്രദ്ധിക്കണമെന്നും അറിയിച്ചു.

കൂടാതെ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദേശങ്ങളിള്‍ എടുത്തു പറയുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്, ജനലും വാതിലും അടച്ചിടുക, ഭിത്തിയിലോ തറയിലോ അധികം സ്പര്‍ശിക്കാതെ ഇരിക്കുക, ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് നിർദേശത്തിൽ പറയുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.