നിങ്ങൾ എസ്ബിഐ അക്കൗണ്ട് ഉടമയാണോ? എങ്കിൽ ഇനി സന്തോഷിക്കാം..
ഇനി എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് പരിധി കഴിഞ്ഞുള്ള സര്വീസ് ചാര്ജുകള് ഈടാക്കില്ല, കൂടാതെ ഏത് ബാങ്കിൻ്റെ എടിഎമ്മില് നിന്നും പണം, എത്രതവണ വേണമെങ്കിലും പിന്വലിക്കാം ചാർജ് ഈടാക്കില്ല.
എടിഎം നിരക്കുകള് ജൂണ് 30വരെ പിന്വലിച്ചതായി വെബ്സൈറ്റിലൂടെയാണ് കഴിഞ്ഞ ദിവസം എസ്ബിഐ അറിയിച്ചത്. ബാങ്കുകളോട് ധനമന്ത്രി നിര്മല സീതാരാമന് എടിഎം നിരക്കുകള് നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണിത്.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്ക്ക് എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിരുന്നത്. എന്നാൽ മെട്രോ നഗരങ്ങളിലല്ലെങ്കില് പ്രത്യേക നിരക്കൊന്നും നല്കാതെ 10 സൗജന്യ ഇടപാടുകള് നടത്താമായിരുന്നു.
അതിനുമുകളിലുള്ള ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് നല്കേണ്ടിയിരുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞമാസം മുതല് ബാങ്ക് മിനിമം ബാലന്സ് നിബന്ധനയും എസ്എംഎസ് ചാര്ജും ഒഴിവാക്കി.
Photo Courtesy : Google/ images are subject to copyright

