സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്: കോഴിക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്ത് ഇന്ന് പത്തുപ്പേർ രോഗമുക്തരായി. കാസർഗോഡ് 6, എറണാകുളം 2, ആലപ്പുഴയിലും, മലപ്പുറത്തും ഓരോരുത്തരുടേയുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.
ഇന്നത്തേയുംകൂട്ടി 255പ്പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 84 പേരെയാണ്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെയാണ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്.
Photo Courtesy : Google/ images are subject to copyright