കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മാർച്ച് മാസത്തിൽ ഇവര്‍ ഡല്‍ഹിയില്‍ വിനോദയാത്രയ്ക്ക് പോയിരുന്നു. ഇവര്‍ തിരികെ വന്നത് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇ​രു​വ​രെ​യും പ​രി​ശോ​ധി​ച്ച ആ​റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​രെയും നിരീക്ഷണത്തിലാക്കി.

അതേസമയം, സംസ്ഥാനത്ത ഇന്നലെ 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഇന്നലെ സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 102 പേരെയാണ് ഇന്നലെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.