തമിഴ്‌നാട്ടില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ റോബോട്ടുകൾ.

തമിഴ്‌നാട്ടില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ റോബോട്ടുകൾ.

തമിഴ്‌നാട്ടില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ റോബോട്ടുകൾ. കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍നിന്ന് ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് പകരുമോയെന്ന ആശങ്ക നിലനിൽക്കെയാണ് ഇങ്ങനെയൊരു സംവിധാനവുമായി ചെന്നൈയിലെ ആശുപത്രി.

ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിലാണ് കൊറോണ ബാധിച്ചവർക്ക് മരുന്നും, ഭക്ഷണവും എത്തിക്കുന്നതിനായി റോബോട്ടുകൾ. കൊറോണ രോഗികളിൽ നിന്നും അവരെ പരിചരിക്കുന്ന ഡോക്ടർമാർക്കും, നഴ്‌സ്‌മാർക്കും പകരാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം.

തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ വെള്ളിയാഴ്ച ആശുപത്രിയിലെത്തി റോബോട്ട് നേഴ്‌സുമാരുടെ പ്രവര്‍ത്തനരീതി പരിശോധിച്ചിരുന്നു. റോബോട്ട് വഴി മരുന്ന് ഭക്ഷണവും എത്തിക്കുന്നതിലൂടെ രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ കഴിയുമെന്നും അതിലൂടെ രോഗബാധയുണ്ടാകാതെ തടയാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ തമിഴ്‌നാട്ടിൽ കെട്ടിടങ്ങൾ അണുവിമുക്തമാക്കുന്നതിന് ചില ആശുപത്രികളും, പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനും പോലീസുകാരും ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.