ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ ടെസ്റ്റ് പോസിറ്റീവ്: ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘം.

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ ടെസ്റ്റ് പോസിറ്റീവ്: ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘം.

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ ടെസ്റ്റ് പോസിറ്റീവ് ആകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘം. പത്തനംതിട്ടയിൽ രോഗലക്ഷണം ഇല്ലാതെ പതിനെട്ടുകാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പഠന സംഘത്തിൽ ജില്ലയിലെ ആരോഗ്യ വിദഗ്ധരും ഉൾപ്പെടും.

പത്തനംതിട്ടയിലെ പെൺകുട്ടി നാട്ടിലെത്തിയ ശേഷം 14 ദിവസം നിരീക്ഷണത്തിൽ തുടർന്നിരുന്നു. എന്നാൽ വീണ്ടും നാലുദിവസത്തിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നെങ്കിലും അപ്പോഴും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. പെൺകുട്ടി നിസാമുദ്ദിനിൽ നിന്നും ട്രെയിൻ കയറിയതിനാലാണ് പെൺകുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചത്.

ഇതേ അവസ്ഥ തന്നെയായിരുന്നു അടൂരുള്ള യുവാവിനും. ഗൾഫിൽ നിന്നുമെത്തിയ യുവാവിന് രോഗലക്ഷണമൊന്നും പ്രകടമായിരുന്നില്ല. എന്നാൽ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് രോഗ ലക്ഷണം കാണിക്കാത്ത കൊറോണ ബാധിതർ നിരവധിപ്പേർ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടതുകൊണ്ടാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.