സംസ്ഥാനത്ത് ഇന്ന് 13 പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13 പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13 പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.

വീഡിയോ സ്റ്റോറി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക:  https://bit.ly/3aNenkx

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കാസർകോഡ് രോഗം സ്ഥിരീകരിച്ചവരിൽ 6 പെർ വിദേശത്ത് നിന്നും എത്തിയതും ബാക്കി മൂന്നുപ്പേർക്ക് സമ്പർക്കത്തിലൂടെയുമാണ് കിട്ടിയത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗികൾ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നുമാണ് ലഭിച്ചത്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 327 ആയി. അതിൽ 266പ്പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,52,804 പേരാണ്. വീടുകളില്‍ 1,52,009 പേരും, ആശുപത്രികളില്‍ 795പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ 18 മലയാളികള്‍ വിദേശത്ത് മരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. ഇതുവരെ 10716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഫലംകണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാസർഗോഡ് മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ കോവിഡ് ആശുപത്രികളായി മാറ്റിയതാണ് ഇന്ന് പ്രധാനമായും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയത്. 200 ബെഡ്, 10 ഐസിയു കിടക്കകൾ എന്നിവയാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഇനി 100 ബെഡും, 10 ഐസിയു കിടക്കകളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

7 കോടിയുടെ അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. കൂടുതൽ സൗകര്യമാണ് ഒരുക്കുന്നതിനായി കെഎസ്ഇബി 10 കോടി സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

26പ്പേരടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്നും കാസർഗോഡ് കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് പോയിട്ടുണ്ട്, ഇവരാണ് അവിടുത്തെ പ്രവർത്തനങ്ങൾ ഏകോപിക്കുക.

നിലവിൽ സംസ്ഥാനം ഏതുസാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും, അതിനായി ഒന്നേകാല്‍ ലക്ഷത്തിലധികം ആശുപത്രി കിടക്കകള്‍, കൂടാതെ ആശുപത്രികളില്‍ 10813 ഐസലേഷന്‍ കിടക്കള്‍, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.