ലോക്‌ഡൗൺ കാലത്തെ കേരളത്തിൻ്റെ തീരുമാനത്തോട് കേന്ദ്രത്തിന് കടുത്ത അതൃപ്‌തി.

ലോക്‌ഡൗൺ കാലത്തെ കേരളത്തിൻ്റെ തീരുമാനത്തോട് കേന്ദ്രത്തിന് കടുത്ത അതൃപ്‌തി.

ലോക്‌ഡൗൺ കാലത്തെ കേരളത്തിൻ്റെ തീരുമാനത്തോട് കേന്ദ്രത്തിന് കടുത്ത അതൃപ്‌തി. ഈ സാഹചര്യത്തിലും മദ്യം വിൽക്കുന്ന കേരളത്തിന്റെ നടപടിയോടാണ് കേന്ദ്രത്തിന് അതൃപ്‌തി. ഓൺലൈൻ വഴി അവശ്യവസ്തുക്കൾ അല്ലാതെ മറ്റൊന്നും വില്കരുതെന്നും കേന്ദ്രം അറിയിച്ചു.

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വീട്ടിലെത്തിച്ചു നൽകാമെന്നും, ആഴ്ചയിൽ ഒരാൾക്ക് 3 ലിറ്റർ വീതം നൽകാമെന്നും കേരളം സർക്കാർ തീരുമാനിച്ചു. ഇതോടെ ലോക്‌ഡൗൺ സമയത്തും മുട്ടില്ലാതെ മദ്യം കിട്ടുമെന്നുറപ്പായി. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മുഖ്യമന്ത്രി മദ്യം കിട്ടാതായാൽ അസ്വസ്ഥതയുണ്ടാവുന്നവരെ കൈവിടില്ലെന്നും അറിയിച്ചായിരുന്നു. എന്നാൽ ഈ നടപടിയെ എതിർത്തുകൊണ്ട് ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഇതിന്റെ ഫലമായി ഇന്നലെയൊരു ഉത്തരവ് സർക്കാർ പുറത്തിറക്കി, അതിൽ ഡോക്ടർമാരുടെ മുന്നിലെത്തുന്നവർക്ക് ആൽക്കഹോൾ വിഡ്രോവൽ സിംപ്റ്റം ഉണ്ടെന്ന് കുറിച്ചാൽ മതിയെന്ന് അതിൽ കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെയും ഡോക്ടർമാർ പ്രതിഷേധങ്ങൾക്ക് രൂപം നൽകി, ഇതിനിടയിലും എക്‌സൈസ് ഓഫീസുകളിൽ ശുപാർശയുമായി ആളുകൾ എത്താൻ തുടങ്ങി.

ഇതുപ്രകാരം എക്സൈസ് ആസ്ഥാനത്തും കൂടിയാലോചനകള്‍ നടത്തിയാണ് അപേക്ഷകന് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ തീരുമാനമായി. ഡോക്ടരുടെ ശുപാര്‍ശയും പരിഗണനായോഗ്യമെന്ന് ഉറപ്പായാല്‍ തൊട്ടടുത്ത ബവറിജസ് കോര്‍പറേഷന്‍ മദ്യശാലയുടെ മാനേജര്‍ക്ക് കൈമാറി കുപ്പി എടുത്തുനല്‍കും. ഇതാണ് ഇപ്പോഴത്തെ ധാരണയായിട്ടുള്ള ക്രമീകരണം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.