സംസ്ഥാനത്ത് ഇന്ന് പുതിയതായി 9പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് പുതിയതായി 9പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് പുതിയതായി 9പ്പേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

വീഡിയോ സ്റ്റോറി കാണുന്നതിനായി Click Here: https://bit.ly/2yJSqVm

 

കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്ക്. രോഗം സ്ഥിരികരിച്ച നാല് പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്. ഇന്ന് പതിമൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതിൽ 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474പേര്‍ നിരീക്ഷണത്തിലുണ്ട്. അതിൽ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂടാതെ ഇന്ന് മാത്രം 169 പേരെയാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമില്ലെന്നും, നാളെ 20,000 കിറ്റ് കൂടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നല്ലരീതിയുലുള്ള സേവനമാണ് പൊലീസ് പൊതുവെ നടത്തുന്നത്. അപൂർവമായി ചില തെറ്റായ പ്രവണതകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അതാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ അടിയന്തിര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അതിനാൽ സന്നദ്ധരായവർ മുന്നോട്ടു വരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് കണ്ണട കടകളില്‍ പോകാന്‍ നിര്‍വാഹമില്ലെന്ന് കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, അതിനാൽ കണ്ണടകടകൾ ആഴ്ച്ചയിൽ ഒരിക്കൽ തുറക്കാനുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോവാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് നേരത്തെ തന്നെ അഭ്യർഥിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം പ്രത്യേക ട്രെയിൻ വേണമെന്നുള്ളകാര്യം പ്രധാനമന്ത്രിയോട് ഒന്നുകൂടി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മൂലം തടസ്സപ്പെട്ട സംസ്ഥാനത്തെ പരീക്ഷയും മൂല്യനിര്‍ണയവും അടക്കമുള്ളവ ഓണ്‍ലൈനാക്കാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. സീസണ്‍ നഷ്ടപ്പെട്ട് പ്രയാസത്തിലായ വിവിധ വിഭാഗങ്ങളിലെ കലാകാരന്‍മാര്‍ക്ക് സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.