സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കവുമായി തമിഴ്​നാട്​ തിയറ്റര്‍ ഓണേഴ്​സ്​ അസോസിയേഷന്‍.

സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കവുമായി തമിഴ്​നാട്​ തിയറ്റര്‍ ഓണേഴ്​സ്​ അസോസിയേഷന്‍.

സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കവുമായി തമിഴ്​നാട്​ തിയറ്റര്‍ ഓണേഴ്​സ്​ അസോസിയേഷന്‍. ലോക്​ഡൗണിന്​ ശേഷം സൂര്യയുടെ ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല.

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമായ ഓവര്‍ ദ ടോപ് (OTT)​ പ്ലാറ്റ്​ഫോമില്‍ റിലീസ്​ ചെയ്യാന്‍ തീരുമാനിച്ചതാണ്​ തിയറ്റര്‍ ഉടമകളെ ഈ തീരുമാനം എടുക്കാൻ ചൊടിപ്പിച്ചത്​.

ഇനി സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിൻ്റെ നിര്‍മ്മാണക്കമ്പനിയായ ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ലയെന്നാണ് തമിഴ്​നാട്​ തിയറ്റര്‍ ഓണേഴ്​സ്​ അസോസിയേഷൻ്റെ തീരുമാനം.

ജ്യോതികയുടെ പൊന്മകൾ വന്താൽ എന്ന ചിത്രം നിർമിച്ചത് ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് ആയിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് ഈ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയത്.

സിനിമകള്‍ ആദ്യം തിയറ്ററിലാണ് റിലീസ്​ ചെയ്യേണ്ടത്​ തീയേറ്ററുകളിൽ ആണെന്നും, സൂര്യയുടെ ഈ തീരുമാനം തീർത്തും അപലപനീയമാണെന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍ ആര്‍ പനീര്‍സെല്‍വം പറഞ്ഞു.

ഒാണ്‍ലൈന്‍ റിലീസ്​ തടയണമെന്ന ആവശ്യത്തില്‍ നിര്‍മാതാവ്​ ഇതുവരെ പ്രതികരിച്ചില്ലെന്നും ആയതിനാല്‍ 2ഡി നിര്‍മിക്കുന്ന ചിത്രങ്ങളും സൂര്യയുടെ ചിത്രങ്ങളും തിയറ്റര്‍ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തയ്യാറായില്ലെങ്കിൽ നിർമാതാക്കൾ ഇനി മുതല്‍ നേരിട്ട് ഓൺലൈൻ റിലീസ് ചെയ്യേണ്ടി വരുമെന്നും തീയേറ്റർ റിലീസ് അനുവദിക്കില്ലെന്നും ആര്‍ പനീര്‍സെല്‍വം വ്യക്തമാക്കി.

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂരറൈ പോട്ര്​’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സൂരറൈ പോട്രിൽ മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.