അയ്യപ്പനും കോശിയും ഇനി ബോളിവുഡിലേക്ക്: പകർപ്പവകാശം സ്വന്തമാക്കി-ജോൺ എബ്രഹാം

അയ്യപ്പനും കോശിയും ഇനി ബോളിവുഡിലേക്ക്: പകർപ്പവകാശം സ്വന്തമാക്കി-ജോൺ എബ്രഹാം

അയ്യപ്പനും കോശിയും ഇനി ബോളിവുഡിലേക്ക്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. മലയാളത്തിൽ വാൻ ഹിറ്റായിരുന്നു ഈ ചിത്രം. ചിത്രം തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് ബോളിവുഡിലേക്കുമെന്ന വാർത്ത പുറത്തു വരുന്നത്.

എല്ലാവര്ക്കും ഞെട്ടലുണ്ടാക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോണ്‍ അബ്രഹാം ആണ്. താരത്തിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായുള്ള അവകാശം വാങ്ങിയിരിക്കുന്നത് വലിയ തുകയ്ക്കാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചത് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്.

കൂടാതെ ജോൺ എബ്രഹാം ഇക്കാര്യം അദ്ദേഹത്തിൻറെ ട്വിറ്ററിലൂടെയും പങ്കുവച്ചു. ആക്ഷനും ത്രില്ലും മികച്ച കഥയും ഉള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്ന് ജോണ്‍ അബ്രഹാം പറയുന്നു. ഹിന്ദി ആരാധകര്‍ക്ക് യോജിക്കുന്ന തരത്തില്‍ മാറ്റങ്ങളോടെയാകും റിമേക്ക് ചെയ്യുകയെന്നും ജോണ്‍ അബ്രഹാം പറയുന്നു.

എന്നാൽ ആരാകും ഹിന്ദി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ബിജുമേനോന്‍ അഭിനയിച്ച അയ്യപ്പന്‍ നായരായി നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്ക് നിര്‍മ്മാണ കമ്ബനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.

തമിഴ് റീമേക്കില്‍ ബിജുമേനോന്‍ അഭിനയിച്ച അയ്യപ്പന്‍ നായരായി വിജയ് സേതുപതിയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി ധനുഷും അഭിനയിക്കുമെന്നാണ് സൂചന. മലയാളത്തില്‍ മികച്ച പ്രകടനവും അതുപോലെ പ്രേക്ഷക പ്രതികരണവും നേടിയ ഈ സിനിമ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും നല്ലൊരു പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.