രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു: 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു: 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,51,767ആയി. കൂടാതെ ഇരുപത്തിനാല് മണിക്കൂറിനിടെ 170 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4337 ആയി.

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. നിലവില്‍ 83,004 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും 64,425 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവുംകൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 54758 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1792 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയില്‍ മാത്രം 32,974 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 1,065 മരണങ്ങളുമുണ്ടായി.

തമിഴ്‌നാട്ടില്‍ 17728 പേരാണ് രോഗബാധിതര്‍. 127 മരണവും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് തമിഴ്‌നാട്. രോഗികളുടെ എണ്ണം ഗുജറാത്തിലും ഡല്‍ഹിയിലും വര്‍ധിക്കുകയാണ്. ഗുജറാത്തില്‍ 14821 പേര്‍ക്ക് രോഗവും 915 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് രോഗികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഡൽഹിയിലാകട്ടെ 14,465 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര്‍ ഇവിടെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.