കച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ – വീഡിയോ കാണാം…

കച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ – വീഡിയോ കാണാം…

മാമ്പഴകച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ. ഡൽഹിയിലാണ് സംഭവം വഴിയോരക്കച്ചവടക്കാരൻ അല്പംസമയം മാറിനിന്നപ്പോൾ അതുവഴിപ്പോയ നാട്ടുകാരാണ് മാങ്ങ മുഴുവൻ കൊള്ളയടിച്ചത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

നോര്‍ത്ത് ഡല്‍ഹിയിലെ ജഗത് പുരി എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കൂടകളില്‍ മാമ്പഴങ്ങളുമായി വില്പനക്കെത്തിയ ഛോട്ടെ സമീപത്ത് ചിലര്‍ തല്ലു കൂടുന്നത് കണ്ട് അവിടേക്ക് പോയതാണ്, ആ സമയത്തായിരുന്നു മാങ്ങകൾ മുഴുവൻ നാട്ടുകാർ മോഷ്‌ടിച്ചത്.

കുറേപ്പേർ ഹെല്മറ്റുകളിൽ, കുറേപ്പേർ ബൈക്കുകളിൽ, കുറേപ്പേർ കയ്യിലുമൊക്കെയാണ് മോഷിടിക്കുന്നത്. അതുകൂടാതെ ചിലർ മറ്റുള്ളവരെയും മോഷ്‌ടിക്കുന്നതിനായി ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം. അങ്ങനെ ആളുകൾ പറ്റാവുന്ന തരത്തിലൊക്കെ മാങ്ങകൾ മോഷിടിച്ചു.

ഛോട്ടെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്, ഏതാണ്ട് 30,000 രൂപ വിലമതിക്കുന്ന 15 കൂട മാമ്പഴമാണ് ആളുകള്‍ കൊള്ളയടിച്ചതെന്ന് ഛോട്ടെ പറയുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.