കോവിഡ് 19ൻ്റെ വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതൽ അപകടകരമാണെന്ന് ആരോഗ്യമന്ത്രി.
കോവിഡ് 19ൻ്റെ വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതൽ അപകടകരമാണെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികില്‍സയില്‍ നല്‍കാനാകില്ലെന്നും പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിനാൽ തിങ്കളാഴ്ച്ച മുതൽ കൂടുതൽ ഇളവുകളൊന്നും പ്രതീക്ഷിക്കണ്ടായെന്നും അറിയിച്ചു. എല്ലാം തുറന്നിടാൻ അനുവദിക്കില്ലെന്നും, എന്നാൽ ജീവനോപാധികളില്‍ ഇളവുണ്ടാകും.
കേരളത്തിനു പുറത്തുള്ളവരില്‍ അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരുംകൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടു വന്നേക്കും. അത്യാവശ്യക്കാർ ഇനിയും നാട്ടിലെത്താനുണ്ട്, അവരെ നമ്മൾ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പൊതുഗതാഗതം വേണമോയെന്ന് തീരുമാനിച്ചിട്ടില്ല, നിലവിലുള്ള സാഹചര്യം വിലയിരുത്തിയതിനുശേഷമായിരിക്കും അതിൽ അന്തിമ തീരുമാനം ഉണ്ടാവുക. അന്തര്‍സംസ്ഥാന ഗതാഗതം കേന്ദ്രമാനദണ്ഡപ്രകാരം മാത്രം അനുവദിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
Photo Courtesy : Google/ images are subject to copyright