അനുഷ്‌കയെ ക്രിക്കറ്റ് പഠിപ്പിച്ച് വിരാട് കോഹ്ലി – വീഡിയോ കാണാം.

അനുഷ്‌കയെ ക്രിക്കറ്റ് പഠിപ്പിച്ച് വിരാട് കോഹ്ലി – വീഡിയോ കാണാം.

 

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കായികതാരങ്ങളെല്ലാം വീട്ടിൽ കഴിയുകയാണ്. രാജ്യത്തെ മൈതാനങ്ങളെല്ലാം നിശ്ചലമായി തുടരുകയാണ്, അതിനാൽ പല കായിക താരങ്ങളുടേയും പരിശീലനം അവസാനിച്ചിരിക്കുകയാണ്. എന്നാൽ നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി പരിശീലനം മുടക്കിയില്ല. താരം തൻ്റെ ഭാര്യയ്‌ക്കൊപ്പം മുംബൈയിലെ വസതിയിൽ പരിശീലനം നടത്തുകയാണ്.

വിരാടും അനുഷ്‌കയും ക്രിക്കറ്റ് കളിക്കുന്നതിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും കളിക്കുന്ന വീഡിയോ വിരാട് തന്നെയാണ് സ്വന്തം അക്കൗണ്ടിലൂടെ ഷെയർ ചെയ്‌തിരിക്കുന്നത്‌.

അനുഷ്ക ബാറ്റ് ചെയ്യുന്നതും വിരാട് ബോളെറിയുന്നതുമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് വിരാട് ബാറ്റിങ്ങിലേക്ക് മാറുകയും അനുഷ്ക ബോളറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു. പ്രൊഫഷണൽ കളിക്കാരൻ്റെ വേഷത്തിൽ തന്നെയാണ് വിരാട് ക്രിക്കറ്റ് പരിശീലനം നടത്തുന്നത്. ഫീല്‍ഡിങ്ങിനും വിക്കറ്റ് കീപ്പിങ്ങിനുമായി ഒരാള്‍ നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം.

മാര്‍ച്ചില്‍ ന്യൂഡിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീം രാജ്യാന്തര മത്സരങ്ങള്‍ ഒന്നും തന്നെ കളിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റ് നടക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെന്ന് ബോര്‍ഡ് അംഗങ്ങള്‍ തന്നെ അംഗീകരിക്കുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.