തനിക്ക് പറ്റിയ അപകട വീഡിയോ പങ്കുവച്ച് തമിഴ് നടൻ അരുൺ വിജയ് .

തനിക്ക് പറ്റിയ അപകട വീഡിയോ പങ്കുവച്ച് തമിഴ് നടൻ അരുൺ വിജയ് .

വര്‍ക്കൗട്ടിനിടെ തനിക്കുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവെച്ച് തമിഴ് നടൻ അരുൺ വിജയ്. രാജ്യത്ത് ലോക്ഡൗൺ ആരംഭിച്ചതോടെ ജിമ്മുകളെല്ലാം പ്രവർത്തിക്കുന്നില്ല, അതിനാൽ തന്നെ ഒട്ടുമിക്കവരും വ്യായാമം ചെയ്യുന്നതും അവർക്ക് തോന്നുംപോലെ, തോന്നുന്നയിടത്ത്. എന്നാൽ നമ്മൾ അശ്രദ്ധമായി വ്യായാമം ചെയ്‌താൽ വരുന്ന അപകടം നമ്മളെ കാണിച്ചു തരുന്ന അരുൺ വിജയ്.

 

 

തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് വ്യായാമം ചെയ്യുകയായിരുന്നു താരം. തൂങ്ങിക്കിടന്ന മെഷീന്‍ ശരിയായി പിടിപ്പിക്കാത്തതിനെ തുടര്‍ന്ന് താരം പിടിവിട്ട് താഴെ വീഴുക​യാണ് വീഡിയോയിൽ.

താരം തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്‌. വർക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് നല്ലപോലെ യന്ത്രങ്ങൾ പരിശോധിക്കണമെന്നും, അല്ലാതെ ഈ രീതിയിൽ ഒരിക്കലും ചെയ്യരുതെന്നും ഞാൻ അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് താഴെ വീണതെന്നും താരം. കൂടാതെ ആ വീഴ്ച്ചയില്‍ തൻ്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്‌നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത് എന്ന കുറിപ്പോടെയാണ് താരം വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.