ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമ്പോൾ യാത്ര നടത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്താൻ പ്രത്യേക പാസ് വേണ്ട, റെയില്‍വേ ടിക്കറ്റ് മതിയാകും. കണ്‍ഫേം ഈ ടിക്കറ്റുള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.

ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം. യാത്രയിലുടനീളം മാസ്ക് ധരിക്കണം. സ്റ്റേഷനിലും കോച്ചിലും സാനിറ്റൈസര്‍ വേണം. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ കൊണ്ടുവിടാനും കൂട്ടികൊണ്ടുപോകാനുമാണെങ്കില്‍ മാത്രമേ സ്റ്റേഷനിലേക്ക് വാഹനത്തിന് പ്രവേശനം അനുവദിക്കൂ.

സ്റ്റേഷനകത്തേക്ക് കയറുമ്പോളും, ഇറങ്ങുമ്പോളും സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ രോഗ ലക്ഷണമില്ലെന്ന് ഉറപ്പുവരുന്നവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.