സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ നാളെ മുതൽ പുനരാരംഭിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ നാളെ മുതൽ പുനരാരംഭിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള ‘ബെവ് ക്യൂ’ ആപ്ലിക്കേഷന്‍ ഇന്ന് വൈകുന്നേരം മുതല്‍ ലഭ്യമാക്കന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വെര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം ബവ് ക്യൂ ആപ്പിനു ഗൂഗിൾ അനുമതി ലഭിച്ചത്.
കോവിഡ് 19ൻ്റെ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഓണ്‍ലൈനായി ടോക്കണ്‍ അനുവദിക്കാനുള്ള തീരുമാനം. ബാറുകളിൽ നിന്നാണോ ഔട്ലെറ്റുകളിൽ നിന്നാണോ വാങ്ങേണ്ടതെന്നു ഉപഭോക്താവിനു തെരഞ്ഞെടുക്കാം.
പ്ലേ സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഔട്ട്ലെറ്റില് എത്തേണ്ട സമയം തെരെഞ്ഞടുക്കാം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ് വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
നാളെ രാവിലെ ഒൻപതു മണി മുതൽ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവർക്ക് ഇനി അഞ്ചാമത്തെ ദിവസമേ മദ്യം വാങ്ങാൻ സാധിക്കൂ. ഇന്നു മുതൽ ബാറുകൾക്കും ഔട്ലെറ്റുകൾക്കും ഓർഡർ അനുസരിച്ചുള്ള മദ്യം വെയർഹൗസുകളിൽ നിന്നു നൽകും.
Photo Courtesy : Google/ images are subject to copyright