പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതായി ഇന്ത്യ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതായി ഇന്ത്യ. അറുപതിനായിരത്തോളം പേര്‍ക്കാണ് ഇന്ത്യയില്‍ ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട വ്യാഴാഴ്ച വരെയുള്ള കണക്കാണിത്.
ഇന്നലെ മാത്രം 9851 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം ഇത്രയും കേസ് റിപ്പോർട്ട് ചെയുന്നത് ആദ്യമായിട്ടാണ്. ദിനംപ്രതി ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
രോഗാബാധിതരുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ആറാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 2,34,013 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇന്ത്യയില്‍ 2,26,770 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിലവില്‍ ഒമ്പതിനായിരത്തിന് മുകളിലെന്ന നിരക്കിലാണ് പുതിയ കേസുകളുണ്ടാകുന്നത്.
കൂടാതെ കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ മരിച്ചവരുടെ എന്നതിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. വ്യാഴാഴ്ച വരെയുള്ള ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1544 മരണം ഒരാഴ്ചക്കിടെ ഇന്ത്യയിലുണ്ടായി.
Photo Courtesy : Google/ images are subject to copyright