അസുരൻ്റെ തെലുങ്ക് പതിപ്പ് റീമേക്കിനായൊരുങ്ങുന്നു: മഞ്ജുവിൻ്റെ പച്ചയമ്മാൾ എന്ന വേഷത്തിൽ പ്രിയാമണി.

അസുരൻ്റെ തെലുങ്ക് പതിപ്പ് റീമേക്കിനായൊരുങ്ങുന്നു: മഞ്ജുവിൻ്റെ പച്ചയമ്മാൾ എന്ന വേഷത്തിൽ പ്രിയാമണി.

മഞ്ജു വാരിയരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് അസുരൻ. ഇപ്പോഴിതാ അസുരൻ്റെ തെലുങ്ക് പതിപ്പ് റീമേക്കിനായൊരുങ്ങുന്നു. ‘നരപ്പ’യെന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയാമണിയാണ് എത്തുന്നത്.

സുന്ദരമ്മയെന്നാണ് ചിത്രത്തിൽ കഥാപാത്രത്തിൻ്റെ പേര്. താരത്തിൻ്റെ മുപ്പത്തിയാറാം ജന്മദിനത്തില്‍ നരപ്പയുടെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നടന്‍ വെങ്കടേഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ശ്രീകാന്ത് അഡ്ഡല സംവിധാനം ചെയ്യുന്ന ചിത്രം, സുരേഷ് പ്രൊഡക്‌ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അസുരനിലെ മഞ്ജു വാരിയരുടെ അഭിനയത്തിന് ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. അതുമാത്രമല്ല മഞ്ജുവിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.