ആരാധനാലയങ്ങളും മാളുകളും തുറക്കുന്നതിനെതിരെ ഐഎംഎ.
സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടി വരുകയാണ്. മാളുകള് തുറക്കുന്നതും നീട്ടിവയ്ക്കണമെന്നും ആളുകള് കൂട്ടം കൂടുന്ന ഇടങ്ങള് തുറക്കാന് പാടില്ലെന്നും ഐഎംഎ അറിയിച്ചു.
സാമൂഹിക അകലം പാലിക്കാതെ ആളുകള് കൂട്ടം കൂടുന്പോള് രോഗവ്യാപനമുണ്ടാകും. പുറത്തുനിന്ന് ആളുകള് വരുകയും ചിലരെങ്കിലും ക്വാറന്റൈന് വ്യവസ്ഥകള് ലംഘിക്കുകയും ചെയ്യുന്നതോടെ സമൂഹവ്യാപന സാധ്യത കൂടി വരികയാണെന്നും ഐഎംഎ അറിയിച്ചു.
രോഗം കിട്ടിയത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന് സാധിക്കാത്തവരുടെ എണ്ണം കൂടുന്ന ഈ ഘട്ടത്തില് ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎയുടെ ആശങ്ക.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനം അതീവ സമ്മര്ദ്ദത്തില് ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള് രോഗികളെ കൊണ്ടുനിറഞ്ഞ് ആരോഗ്യ പ്രവര്ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്ക്കേണ്ടി അവസ്ഥയുണ്ടാവാന് അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright

