താല്‍ സെ താല്‍ മിലാ എന്ന ​ഗാനത്തിന് ചുവടുവച്ച് – പ്രിയ വാര്യർ

താല്‍ സെ താല്‍ മിലാ എന്ന ​ഗാനത്തിന് ചുവടുവച്ച് – പ്രിയ വാര്യർ

പുതിയ പരീക്ഷണങ്ങളുമായി പ്രിയ വാര്യർ. താല്‍ സെ താല്‍ മിലാ എന്ന ​ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് പ്രിയ വാര്യർ. 1999 ല്‍ ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സിനെ ഒരുപോലെ കീഴടക്കിയ ഗാനമാണ് “താല്‍” എന്ന ചിത്രത്തിലെ താല്‍ സെ താല്‍ മിലാ എന്ന ഗാനം​.

ചില പുതിയ പരീക്ഷണങ്ങള്‍, എന്ന് കുറിച്ചാണ് പ്രിയ വാര്യർ തൻ്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കൂടാതെ കൊറിയോഗ്രാഫിയോട് താൻ പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ തെറ്റുകളുണ്ടാകുമെന്നും, അത് ക്ഷമിക്കണമെന്നും ഇതെൻ്റെ ഒരു എളിയ ശ്രമമാണ് എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നുവെന്നും പ്രിയ വാര്യർ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.

തൻ്റെ ഈ പരീക്ഷണത്തിന് കാരണം നര്‍ത്തകിയും ബോളിവുഡ് നൃത്ത സംവിധായികയുമായ കല്‍പിതയുടെ കൊറിയോഗ്രഫിയോട് തോന്നിയ ഇഷ്ടമാണെന്നും പ്രിയ പറയുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.