കോവിഡ് രോഗികളില്‍ വീണ്ടും രോഗം വരാന്നുള്ള സാധ്യതയുണ്ടെന്ന് പഠനം.

കോവിഡ് രോഗികളില്‍ വീണ്ടും രോഗം വരാന്നുള്ള സാധ്യതയുണ്ടെന്ന് പഠനം.

കോവിഡ് രോഗികളില്‍ വീണ്ടും രോഗം വരാന്നുള്ള സാധ്യതയുണ്ടെന്ന് പഠനം. മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കോവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ കോവിഡ് ആൻ്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുമെന്നും, അത് അണുബാധയില്‍ നിന്ന് ദീര്‍ഘകാല രോഗപ്രതിരോധശേഷി നല്‍കില്ലെന്നുമാണ് പുതിയ കണ്ടെത്തല്‍.

സാധാരണ വൈറല്‍ രോഗങ്ങള്‍ ഒരിക്കല്‍ വന്നു മാറിയാല്‍ ശരീരം വൈറസിനെതിരെ ശരീരത്തില്‍ ഉത്പാദിപ്പിച്ച ആൻ്റി ബോഡി നിലനില്‍ക്കുന്നത് കൊണ്ട് തുടര്‍ന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്.

എന്നാൽ മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കോവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ കോവിഡ് ആൻ്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുമെന്നും അത് കോവിഡ് രോഗികളില്‍ വീണ്ടും രോഗം വരാന്നുള്ള സാധ്യതയുണ്ടാക്കുന്നുവെന്നുമാണ് പുതിയ കണ്ടെത്തൽ. ആൻ്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ കോവിഡ്-19 രോഗമുക്തി നേടിയ 34 രോഗികളുടെ രക്തത്തില്‍ നിന്ന് ആൻ്റിബോഡികള്‍ എടുത്താണ് ഗവേഷണം നടത്തിയത്.

രോഗലക്ഷണങ്ങള്‍ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആൻ്റിബോഡികളിലാണ് ആദ്യ വിശകലനം നടത്തിയത്. 86 ദിവസത്തിന് ശേഷമോ, മൂന്നുമാസത്തിന് താഴെയോ എടുത്ത ആൻ്റിബോഡികളിലാണ് രണ്ടാംഘട്ട വിശലകനം നടന്നത്. ഈ രണ്ടുകാലയളവിനുള്ളില്‍ ആൻ്റിബോഡിയുടെ അളവ് കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി.

സാര്‍സിനേക്കാള്‍ വേഗത്തിലാണ് കോവിഡ് 19 ബാധിക്കുന്നവരില്‍ ആൻ്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കോവിഡ് 19 ബാധിച്ച രോഗികളില്‍ ദീര്‍ഘകാല കോവിഡ് ആൻ്റിബോഡികള്‍ ഉണ്ടാകണമെന്നില്ല. ലോകമെമ്പാടുമുള്ള കോവിഡ് രോഗികളില്‍ ഭൂരിഭാഗംപ്പേർക്കും മിതമായ രോഗലക്ഷണങ്ങളുള്ളവർ ആയതിനാല്‍ ഇവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ഈ പുതിയ കണ്ടെത്തല്‍ ആശങ്ക ഉയര്‍ത്തുന്നു.

എന്നാല്‍ കോവിഡ് രോഗബാധിതരായവര്‍ക്ക് അവര്‍ ആൻ്റിബോഡികള്‍ വികസിപ്പിച്ചാലും ഇല്ലെങ്കിലും കുറഞ്ഞത് ആറുമാസമെങ്കിലും രോഗപ്രതിരോധശേഷി ഉണ്ടാകുമെന്ന് സ്വീഡനിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

എത്രകാലം അണുബാധയില്‍ നിന്ന് രക്ഷിക്കാനാവും എന്നത് സംബന്ധിച്ച്‌ പരിധി നിശ്ചയിക്കുന്നതിനും 90 ദിവസത്തിനപ്പുറമുളള ആൻ്റിവൈറല്‍ ആൻ്റിബോഡികള്‍ കുറയുന്നതുസംബന്ധിച്ചും കൂടുതല്‍ വിശദമായ പഠനം വേണമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിഡ് ജെഫെന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള എഫ്. ജാവിയര്‍ ഇബറോണ്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അറിയിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.