മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യർ കന്നഡയിലേക്ക്…
മലയാളികളുടെ പ്രിയനായികയാണ് മഞ്ജു വാര്യർ. മലയാളികളുടെ മാത്രമെന്ന് പറയാൻ കഴിയില്ല, കഴിഞ്ഞ വർഷം ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെ തമിഴകത്തിൻ്റെയും പ്രിയങ്കരിയായി മാറി. എന്നാൽ ഇപ്പോഴിതാ താരം കന്നഡ സിനിമയിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കന്നഡ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ലൂസ് മാട ഫെയിം യോഗേഷിനൊപ്പമാണ് കന്നഡയിലേക്ക് മഞ്ജു വാര്യര്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കട്ടക്കട്ട എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചിത്രത്തില്‍ യോഗേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അമ്മ വേഷത്തിലാണ് മഞ്ജു വാര്യരെ ത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Photo Courtesy : Google/ images are subject to copyright