സ്വർണ്ണ കടത്ത് കേസിലെ കുറ്റാരോപിതയായ വിവാദ നായിക സ്വപ്ന സുരേഷിൻ്റെ ജീവിതവഴിയിലൂടെ ..

സ്വർണ്ണ കടത്ത് കേസിലെ കുറ്റാരോപിതയായ വിവാദ നായിക സ്വപ്ന സുരേഷിൻ്റെ ജീവിതവഴിയിലൂടെ ..

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മാത്രമാണെങ്കിലും അറബിക് ഉൾപ്പെടെ 6 ഭാഷകളിൽ പ്രാവിണ്യം ആരെയും ആകർഷിക്കുന്ന പെരുമാറ്റവും വ്യക്തിത്വവും. ഗൾഫിൽ ബിസിനസ്സുകാരനായ പിതാവിനൊപ്പമുള്ള പ്രവർത്തനങ്ങളിലൂടെ ബിസിനസ്സിൽ ചുവടുവയ്പ്പ് ഡിപ്ലോമാറ്റിക് ബാഗ് സ്വർണ്ണ കടത്ത് കേസിലെ കുറ്റാരോപിതയായ വിവാദ നായിക സ്വപ്ന സുരേഷിൻ്റെ ജീവിതവഴിയിലൂടെ…

 

 

ജീവിതത്തിൽ തുടർച്ചയായി പരാജയങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ എയർ ട്രവേല്സിൽ ജീവനക്കാരിയായി, അവിടെനിന്നും എയർപോർട്ട് ഗ്രൗണ്ട് വിഭാഗം പ്രവർത്തനങ്ങൾക്ക് കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ഉദ്യോഗസ്ഥയായി. വ്യാജരേഖ ചമച്ച കേസിൽ അവിടെ നിന്നും പുറത്തേക്ക്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ആരംഭിച്ചപ്പോൾ അവിടെ ഉദ്യോഗസ്ഥയായി ചേർന്നു. കോൺസുലേറ്റ് ജനറലിൻ്റെ പ്രൈവറ്റ് സെക്രട്ടറി തലത്തിലേക്ക് വരെ ഉയർന്നു. ഉന്നതരുടെ സാന്നിധ്യമുള്ള പരിപാടികളിൽ മുഖ്യ സംഘാടകയായി. ഗൾഫ് രാജ്യങ്ങളുടെ ഉന്നതരുമായും വ്യവസായികളുമായും ഇതിലൂടെ അടുത്ത ബന്ധം സ്ഥാപിക്കാൻ സ്വപ്നയ്ക്ക് സാധിച്ചു. വിസാ സ്റ്റാമ്പിങ് ക്രമക്കേടുകളെക്കുറിച്ചുള്ള കേസിൽ കോൺസുലേറ്റിൽ നിന്നും പുറത്തായി. കേരളസർക്കാരിൻ്റെ IT വകുപ്പിലായിരുന്നു പിന്നീടുള്ള നിയമനം IT വകുപ്പിന് കീഴിൽ K ഫോൺ അടക്കമുള്ള പദ്ധതികളുടെ ചർച്ചകളിൽ നിറസാന്നിധ്യമായിരുന്നു സ്വപ്ന. സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ ചോദ്യംചെയ്‌തതിൽ നിന്നും തന്ത്രപരമായി പിടിക്കപ്പെടാതിരിക്കാനാണ് സ്വാധീനം ഉപയോഗിച്ച് ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണ്ണകള്ളക്കടത്ത് നടത്തിയതെന്ന് തെളിഞ്ഞു.

നയതന്ത്ര ഉടമ്പടി പ്രകാരം ഡിപ്ലോമാറ്റിക് ബാഗ് പരിശോധിക്കാൻ പാടില്ലായെന്നാണ്, അഥവാ പരിശോധന ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ അനുമതി അത്യാവശ്യമാണ്. കൂടാതെ കോൺസുലേറ്ററിൻ്റെ സാന്നിദ്ധ്യത്തിൽ വേണം പരിശോധിക്കാൻ. ഈ പരിഗണന കണക്കിലെടുത്താണ് സ്വർണ്ണം കടത്തിയിരുന്നത്. എന്തായാലും വരും ദിവസങ്ങളിൽ കേസിൻ്റെ ചുരുളഴിയുക തന്നെ വേണം. ഈ വാർത്തകൾ നിങ്ങളുമായി പങ്കുവയ്ക്കുമ്പോഴും സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിശദമായ വാർത്തകളുമായി വീണ്ടും കാണാം..

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.