സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് മരിച്ച അബ്ദുള്‍ റഹ്മാന്‍.

ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. നാട്ടിലേക്കു വരുന്നതിനിടയിൽ തന്നെ പനി ഉണ്ടായിരുന്നതിനാൽ തലപ്പാടിയിൽ നിന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അബ്ദുള്‍ റഹ്മാന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നും വന്ന കൊല്ലം സ്വദേശിയായ യുവാവാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നതും ഉറവിടമില്ലാത്ത രോഗബാധ വ്യാപകമാകുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.