അ​ണ്‍ലോ​ക്ക് മൂന്ന്: മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

അ​ണ്‍ലോ​ക്ക് മൂന്ന്: മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

അ​ണ്‍ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ക്കു​ന്ന​തി​നു അ​നു​വ​ദി​ച്ച യോ​ഗ സെ​ന്‍റ​ര്‍, ജിം​നേ​ഷ്യം എ​ന്നി​വ​യ്ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. അ​ഞ്ച് മു​ത​ലാ​ണ് ഇ​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​ നൽകിയിട്ടു​ള്ള​ത് എന്നാൽ, കണ്ടെയ്‌ൻമെൻറ് സോ​ണു​ക​ളി​ല്‍ തു​റ​ക്കാ​ന്‍ അനുമതിയില്ല.

ആളുകള്‍ തമ്മില്‍ ആറടി ശാരീരികാകലം ഉറപ്പാക്കണം. സ്പാ, സ്വിമ്മിങ് പൂള്‍, സ്റ്റീം ബാത്ത് തുടങ്ങിയവയും തുറക്കില്ല. 65 വയസ്സിനു മുകളിലുള്ളവര്‍, പത്തു വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, രോഗമുള്ളവര്‍ തുടങ്ങിയവരെ പരമാവധി പ്രവേശിപ്പിക്കരുത്. അ​ട​ച്ചു പൂ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ജിം​നേ​ഷ്യ​വും യോ​ഗ സെ​ന്‍റ​റു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​ത്. കെ​ട്ടി​ട​ത്തി​നു പു​റ​ത്തേ​ക്കു പോ​കാ​നും അ​ക​ത്തേ​ക്കു വ​രാ​നും പ്ര​ത്യേ​ക ക​വാ​ടം വേ​ണം. ദി​ശ അ​ട​യാ​ള​ങ്ങ​ള്‍ പ​തി​പ്പി​ച്ചി​രി​ക്ക​ണം. വ്യാ​യാ​മം ചെ​യ്യു​ന്ന ഒ​രാ​ള്‍​ക്ക് നാ​ലു ച​തു​ര​ശ്ര അ​ടി സ്ഥ​ലം ല​ഭി​ക്ക​ത്ത വി​ധ​ത്തി​ല്‍ വേ​ണം ക്ര​മീ​ക​ര​ണം ന​ട​ത്താ​ന്‍. ആ​റ​ടി അ​ക​ല​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​വൂ. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വ്യായാമം ചെയ്യുന്ന വേളയില്‍ മാസ്‌ക് ഉപയോഗിച്ചാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമെന്നതിനാല്‍ മുഖകവചം (ഫെയ്സ് ഷീല്‍ഡ്) ധരിക്കണം.

ശീതീകരിച്ച ഹാളുകളില്‍ എ.സി. 24-40 ഡിഗ്രിയിലായിരിക്കണം. അന്തരീക്ഷ ഈര്‍പ്പം 40-70 ശതമാനവും. ആളുകള്‍ തമ്മിലുള്ള സമ്ബര്‍ക്കം ഒഴിവാക്കാന്‍ ഓരോ സെഷനും തമ്മില്‍ 15-30 മിനിറ്റ് ഇടവേളയുണ്ടാവണം. ശു​ചീ​ക​ര​ണം, അ​ണു​വി​മു​ക്ത​മാ​ക്ക​ല്‍ എ​ന്നി​വ ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ത്ത​ണം. 95 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ഓ​ക്സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ ലെ​വ​ല്‍ ഉ​ള്ള​വ​രെ വ്യാ​യാ​മ​ത്തി​ന് അ​നു​വ​ദി​ക്ക​രു​ത്. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൈ​ക​ള്‍ ക​ഴു​കു​ന്ന​തും നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തു​ണി​കൊ​ണ്ടോ ടി​ഷ്യു കൊ​ണ്ടോ വാ​യ​യും മൂ​ക്കും മൂ​ടു​ക​യും ഉ​പ​യോ​ഗി​ച്ച തു​ണി​യും ടി​ഷ്യു​വും ശ​രി​യാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ സെ​ന്‍റ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​വൂ. താ​പ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

വ​ന്ന​തും പോ​യ​തു​മാ​യ സ​മ​യം, പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ര്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യി ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.