കുട്ടി ചാനലിലൂടെ കുട്ടി കൂട്ടുകാർക്കായി സ്വാതന്ത്ര്യദിന സന്ദേശം പങ്കുവച്ച് അഞ്ചുവയസ്സുകാരി തീർത്ഥ വിവേക്.

കുട്ടി ചാനലിലൂടെ കുട്ടി കൂട്ടുകാർക്കായി സ്വാതന്ത്ര്യദിന സന്ദേശം പങ്കുവച്ച് അഞ്ചുവയസ്സുകാരി തീർത്ഥ വിവേക്.

നിരവധി കുട്ടി അറിവുകളുടെയും പുസ്തകപരിചയത്തിലൂടെയും കുട്ടിക്കഥ പറച്ചിലൂടെയും കുട്ടികൾക്കിടയിൽ ശ്രദ്ധ നേടിയ അഞ്ചു വയസ്സുകാരി തീർത്ഥ വിവേക് തൻ്റെ കുട്ടി ചാനൽ തീർത്ഥാ ടാൽക്സ് കിഡ്സ് ചാനലിലൂടെ കൊച്ചു കൂട്ടൂകാർക്കായി സ്വാതന്ത്ര്യദിന സന്ദേശം പങ്കുവച്ചിരിക്കുന്നത്.

നമ്മുടെ സ്വാതന്ത്ര്യസമര നായകന്മാരേവരും തന്നെ പുസ്‌തകങ്ങളിലൂടെ ആർജിച്ച അറിവുകളിലൂടെയാണ് നമ്മുടെ നാടിന് സ്വാതന്ത്ര്യം എന്ന ആശയത്തിന് ശക്തി നൽകിയത്. അറിവാണ് ശക്തി, അറിവുണ്ടെങ്കിൽ നമുക്ക് എവിടെയും വിജയിക്കാം, അറിവിലൂടെ നേടുന്ന വിജയം ശാശ്വതമായിരിക്കും മഹാകവി വള്ളത്തോളിൻ്റെയും, വിശ്വകവി രബീന്ദ്രനാഥ ടാഗോറിൻ്റെയും ബങ്കിന് ചന്ദ്ര ചാറ്റർജിയുടെയും ആശയങ്ങൾ സ്വാതന്ത്ര്യസമരത്തിന് നൽകിയ ഊർജ്ജവും ഭാരത ഐക്യത്തിലൂടെ ദേശീയതയ്ക്കും നൽകിയ സംഭാവനയെ കുറിച്ചും കൊച്ചു തീർത്ഥ തൻ്റെ കൊച്ചു അറിവിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു.

സ്വാതന്ത്ര്യസമര നായകന്മാരുടെ പുസ്‌തകങ്ങളിൽ നിന്നും കിട്ടുന്ന അറിവിലൂടെ മാത്രമേ ഭാരതമെന്ന വികാരം നമ്മളിൽ വളരുകയും ദേശീയതയ്ക്കുവേണ്ടി നിലകൊള്ളാൻ സാധിക്കുകയുമുള്ളൂ.

സ്വാതന്ത്ര്യദിനം 2020ൽ കൊറോണ വൈറസ് എന്ന മഹാമാരിയെ അറിവിലൂടെ പൊരുതി തോൽപ്പിച്ചു. കൊറോണയിൽ നിന്നും സ്വാതന്ത്ര്യം എന്ന സന്ദേശമാണ് 74ആം സ്വാതന്ത്ര്യ ദിനവേളയിൽ കുട്ടി തീർത്ഥ തൻ്റെ കുട്ടി ചാനലായ തീർത്ഥ ടാൽക്സ് കിഡ്സ് ചാനലിൽ തൻ്റെ കുട്ടികൂട്ടുകാരുമൊത്തു പങ്കുവച്ചത്.

സ്വാതന്ത്ര്യസമര നായകന്മാരായ നമ്മുടെ രാഷ്‌ട്രപിതാവ്‍ ബാപ്പുജിയുടെയും ചാച്ചാജിയുടെയും ഇന്ദിരാജിയുടെയും, നേതാജിയുടെയും മഹാപണ്ഡിതൻ എസ്. രാധാകൃഷ്‌ണൻ്റെയും ആശയങ്ങളടങ്ങിയ പുസ്‌തകങ്ങൾ തൻ്റെ കൊച്ചു കൂട്ടുകാർക്ക് പരിചയപെടുത്തുന്നതിലൂടെ ഭാരത ഐക്യത്തിനും ഭാരതത്തിൻ്റെ പുരോഗതിക്കും വേണ്ടി കൊച്ചുകുട്ടികൾ ഭാരതത്തിന് അഭിമാനമായി വളരണമെന്ന ദൗത്യത്തിന് തുടക്കം കുറിക്കുകയാണ് ഈ അഞ്ചുവയസ്സുകാരി തീർത്ഥ വിവേക് തൻ്റെ കുട്ടി ചാനലിലൂടെ കുട്ടി കൂട്ടുകാർക്കു നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.