മലയാള പുരസ്‌കാരം 1196ലെ ജേതാക്കളെ പ്രഖ്യാപിച്ചു.

മലയാള പുരസ്‌കാരം 1196ലെ ജേതാക്കളെ പ്രഖ്യാപിച്ചു.

മലയാള പുരസ്‌കാരം 1196 ജേതാക്കളെ പ്രഖ്യാപിച്ചു. മലയാളഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാ സ്നേഹികളെ ആദരിക്കുന്നതിനുമായി 2016 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് രൂപം നൽകിയ കൂട്ടായിമയാണ് മലയാളപുരസ്കാരസമിതി. മലയാളഭാഷയിലെ ലിപികൾ ശരിയായി എഴുതുവാനോ ശരിയായി ഉച്ചരിക്കുവാനോ അറിയാത്ത, മംഗ്ലീഷിൻ്റെ വക്താക്കളായ യുവതലമുറയെ മലയാളത്തിൻ്റെ സംസ്‌കാരത്തിലേക്ക് ആകർഷിക്കുകയെന്നതാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം.

1195 ചിങ്ങം ഒന്നുമുതൽ (2019 ആഗസ്റ്റ് 17) 1196 ചിങ്ങം ഒന്നു വരെയുള്ള (2020 ഓഗസ്റ്റ് 17 ) കാലയളവിൽ കല, സാഹിത്യ, സാംസ്‌കാരിക, മാധ്യമ, കാർഷിക, വൈദ്യ, വ്യവസായ, കായിക, നൃത്ത, നാടക, സംഗീത, ചലച്ചിത്ര, ഹ്രസ്വചിത്ര, കരകൗശല, സാമൂഹ്യസേവന, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ മികവ് പുലർത്തുകയും മലയാള സംസ്‌കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്‌ത വ്യക്തിത്വങ്ങൾക്കാണ് ‘മലയാളപുരസ്‌കാരം 1196’ നൽകി ആദരിക്കുന്നത്.

പ്രശസ്‌തിപത്രവും പൊന്നാടയും ശിൽപ്പവുമാണ് പുരസ്‌കാരമായി നൽകുന്നത്. പുരസ്‌കാരങ്ങൾ 1196 ചിങ്ങം ഒന്നായ ഇന്ന് (2020 ഓഗസ്റ്റ് 17) പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യുമെങ്കിലും കോവിഡ് പ്രതിസന്ധിക്കു ശേഷം എറണാകുളത്തു വെച്ചു നടത്തുന്ന ചടങ്ങിലാണ് സമർപ്പിക്കുന്നത്.

ജി കെ പിള്ള തെക്കേടത്ത്, ജോബിൻ എസ് കൊട്ടരം, അഞ്ജു അഷറഫ്, ബിനു വിശ്വനാഥൻ, ലേഖ വൈലോപ്പിള്ളി, രവിത ഹരിദാസ് എന്നിവരാണ് പുരസ്‌കാര നിർണ്ണയ സമിതി അംഗങ്ങൾ.

 

ആദരിക്കപ്പെടുന്ന മഹത്‌വ്യക്തികൾ:

ശ്രീ. എം.ടി. വാസുദേവൻ നായർ (സാഹിത്യരംഗം)

ശ്രീമതി എം.ലീലാവതി ടീച്ചർ (സാഹിത്യരംഗം)

ശ്രീ.മധു (ചലച്ചിത്രരംഗം)

ശ്രീമതി. ഷീല (ചലച്ചിത്രരംഗം)

ശ്രീ. പി.വി.ഗംഗാധരൻ (വ്യവസായ-മാധ്യമ-ചലച്ചിത്രരംഗം)

ഡോ.എം ആർ. രാജഗോപാൽ (ആതുര സേവനരംഗം)

ശ്രീ. ഗോപിനാഥ് മുതുകാട് (സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻ)

ശ്രീമതി. ശ്രീദേവി ഉണ്ണി (നൃത്തരംഗം)

 

മലയാളപുരസ്‌കാര ജേതാക്കൾ:

ഡോ. സോഹൻ റോയ് (കവിത -ആയിരം അണുകവിതകൾ)

ശ്രീ. സത്താർ ആദൂർ (3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച ഗിന്നസ് റെക്കോർഡ് ജേതാവ്)

ഡോ. പി.ടി.അബ്ദുൾ റഹിമാൻ (ഗ്രന്ഥം – അഡ്രസ്സ്)

ശ്രീ. ശ്രീകുമാർ, മുഖത്തല (കവി- മനുഷ്യനെ പെറ്റവൾ)

ശ്രീ. ചെറുകുന്നം വാസുദേവൻ (കവിതാസമാഹാരം – ആഴിപൂജ)

ശ്രീ. പോൾസൺ, തേങ്ങാപ്പുരയ്ക്കൽ (സാമൂഹിക പ്രതിബദ്ധതയുള്ള പ്രസാധകൻ – വായനാപുര ബുക്ക്സ്)

ശ്രീ. മേരിദാസ് (കഥാകൃത്ത് – ഘനരൂപങ്ങൾ)

കുമാരി. ശ്രീക്കുട്ടി, മൂത്തേടത്ത് (കവിത- കുടുംബിനി)

ശ്രീ. ജിനദേവൻ വെളിയനാട് (ചിത്രകാരൻ)

ശ്രീമതി. ബുഷറ സി.കെ. (നഴ്‌സ്‌, സാമൂഹ്യപ്രവർത്തക)

ശ്രീ. ജനനി മേലൂർ (നാടകനടി)

കുമാരി. കലാമണ്ഡലം റാനിയ റാണാ ( നർത്തകി)

ശ്രീ. ഉമ്മർ നിസാർ (വേൾഡ് വൈഡ് ഛായാഗ്രാഹകൻ)

കുമാരി.ടിന്റുമോൾ ജോസഫ്( ശബ്ദസംവേദന കല- ഫോണിലൂടെയുള്ള കൊറോണ ബോധവൽക്കരണം)

ശ്രീ.അജിത് പെഗാസസ് (സാമൂഹ്യസേവനം)

ശ്രീ. ശാഹുൽ ഹമീദ് ( ജീവകാരുണ്യപ്രവർത്തകൻ, കരിപ്പൂർ വിമാന അപകടം)

ശ്രീ. വിനോദ് നായർ (മികച്ച പംക്തി – പേനാക്കത്തി, മനോരമ ഓൺലൈൻ)

ശ്രീ. വിനോദ് പി. ജോർജ്ജ് (ഓൺലൈൻ മീഡിയ- സ്വ.ലേ.ന്യൂസ് ബാങ്ക്)

ശ്രീ. ഉണ്ണി കല്ലൂർ (തിമില വിദ്വാൻ)

കുമാരി. പ്രതീക്ഷ രാജേന്ദ്രൻ (തത്സമയ അവതരണം)

ശ്രീ. അബ്ദുൽ വഹാബ് (കർഷകൻ)

ശ്രീമതി. റോഷിനി വിനോദ് (കർഷക)

ശ്രീ ഫായിസ് മുഹമ്മദ് ( വയലിനിസ്റ്റ്)

ശ്രീ. നിഖിൽ ഡേവിഡ് ( വാർത്ത അവതരണം, മലയാളമനോരമ)

ശ്രീ. ഗാവിൻ വിദ്യാധരൻ (ഹ്രസ്വചിത്രം- ആതുരം)

ശ്രീമതി. ജീവ നമ്പ്യാർ (കായികം- ഫിറ്റ്നസ്)

ബേബി. സിന്ദിയ സാദ് (ബാലപ്രതിഭ)

ശ്രീ സച്ചി (മികച്ച ചലച്ചിത്ര സംവിധായകനുള്ള മരണാനന്തര പുരസ്‌കാരം – അയ്യപ്പനും കോശിയും)

ശ്രീ. സന്തോഷ് കുരുവിള (മികച്ച ചലച്ചിത്രം – ആൻഡ്രോയിഡ് കുഞ്ഞപ്പൻ)

ശ്രീ. ആസിഫ് അലി (മികച്ച ചലച്ചിത്ര നടൻ – കെട്ട്യോളാണെൻ്റെ മാലാഖ)

ശ്രീമതി നൈല ഉഷ (മികച്ച ചലച്ചിത്ര നടി – പൊറിഞ്ചു മറിയം ജോസ്)

ശ്രീ. സൈജുകുറുപ്പ് (മികച്ച സഹനടൻ – ഡ്രൈവിംഗ് ലൈസൻസ്)

ശ്രീമതി. സ്‌മിനു സിജോ (മികച്ച സഹനടി – (കെട്ട്യോളാണെൻ്റെ മാലാഖ)

ശ്രീ.ദീപക് പറമ്പോൾ (പ്രത്യേക പുരസ്‌കാരം – ഭൂമിയിലെ മനോഹര സ്വകാര്യം)

കുമാരി. മാളവിക മേനോൻ ( പ്രത്യേക പുരസ്‌കാരം – പൊറിഞ്ചു മറിയം ജോസ്)

ശ്രീമതി ഗൗരി നന്ദ (പ്രത്യേക പുരസ്‌കാരം- അയ്യപ്പനും കോശിയും)

ശ്രീ ആനന്ദ് റോഷൻ (പുതുമുഖനടൻ – സമീർ)

കുമാരി അപർണദാസ് (പുതുമുഖനടി – മനോഹരം)

ശ്രീ. ഷാജി പല്ലാരിമംഗലം (സാമൂഹ്യപ്രതിബദ്ധതയുള്ള ചലച്ചിത്രം – സെയ്‌ഫ്)

ശ്രീ. റഷീദ് പാറക്കൽ (നവാഗത സംവിധായകൻ – സമീർ)

ശ്രീ. റഫീഖ് അഹമ്മദ് (ഗാനരചയിതാവ് – മാമാങ്കം, മൂക്കുത്തി…മൂക്കുത്തി..)

ശ്രീ. വില്യം ഫ്രാൻസിസ് (സംഗീതസംവിധായകൻ- കെട്ട്യോളാണെൻ്റെ മാലാഖ)

ശ്രീ. ഹരിശങ്കർ (ഗായകൻ – നീ ഹിമമഴയായ്…, എടക്കാട് ബറ്റാലിയൻ)

ശ്രീമതി. റോഷിണി സുരേഷ് (ഗായിക – മൈ സാൻ്റ – മുത്തു നീ…മുല്ല മൊട്ടു നീ…)

ശ്രീ. ഗിരീഷ് ഗംഗാധരൻ (ഛായാഗ്രാഹകൻ – ജെല്ലിക്കെട്ട്)

ശ്രീ. വിനുമോഹൻ (ചലച്ചിത്രരംഗത്ത് നിന്നുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനം)

ശ്രീ. ബാദുഷ (ചലച്ചിത്രരംഗത്ത് നിന്നുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനം)

ശ്രീമതി. സംഗീത ജനചന്ദ്രൻ (വാർത്തപ്രചരണം)

ശ്രീ. കോളിൻസ് ലിയോഫിൽ (പരസ്യകല – ഷൈലോക്ക്)

ശ്രീമതി. മഞ്ജുഷ രാധാകൃഷ്ണൻ (വസ്ത്രരൂപകല്പന – സ്റ്റാൻ്റപ്പ്)

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.