50 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുത്: ഡിജിപി

50 വയസ്സിന്  മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുത്: ഡിജിപി

തിരുവനന്തപുരം : 50 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊലീസുകാരിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഈ നിര്‍ദ്ദേശം. 50 വയസു കഴിഞ്ഞ പൊലീസുകാർക്ക് സ്റ്റേഷൻ ഡ്യൂട്ടിയോ ഓഫിസ് ഡ്യൂട്ടിയോ ചെറിയ ഡ്യൂട്ടികളോ നൽകാം.

50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബത്തിനും നിർദേശം നൽകണം.

കോവിഡ് ബാധിച്ച പൊലീസുകാർക്കു മികച്ച ചികിൽസ ലഭിക്കുന്നുണ്ടെന്നു മേലുദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും, ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.