അധ്യാപകദിനത്തിൽ അധ്യാപക സമൂഹത്തോട് രാജ്യത്തിൻ്റെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അധ്യാപകദിനത്തിൽ അധ്യാപക സമൂഹത്തോട് രാജ്യത്തിൻ്റെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് സെപ്റ്റംബര്‍ 5, അധ്യാപക ദിനം. ഈ ദിനത്തിൽ അധ്യാപക സമൂഹത്തോട് രാജ്യത്തിൻ്റെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു.

അധ്യാപകര്‍ രാജ്യത്തിൻ്റെ നായകന്മരാണ്, അവര്‍ രാജ്യത്തിന് ചെയ്ത സേവനങ്ങളും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്കും അമൂല്യമാണ്. അവരുടെ കഠിനാധ്വാനത്തോട് നാം നന്ദിയുള്ളവരായിരിക്കണം. ഈ അധ്യാപകദിനത്തില്‍ നാം അവരോട് നന്ദി പറയുന്നു. ഒപ്പം ജന്മദിനത്തില്‍ ഡോ. എസ് രാധാകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ അറിയപ്പെടാത്ത തലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തണമെന്ന് അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്ന കഴിഞ്ഞ മന്‍കി ബാത്ത് റേഡിയോ പരിപാടിയുടെ ഒരു ഭാഗത്തിൻ്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.

അധ്യാപകനും സ്വാതന്ത്ര്യസമര സേനാനിയും മുന്‍രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ്റെ ജന്മദിനമാണ് രാജ്യത്ത് അധ്യാപക ദിനമായി കൊണ്ടാടുന്നത്. 1888 സെപ്റ്റംബര്‍ 5ന് ജനിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് 1962 മുതലാണ് അധ്യാപകദിനം ആചരിച്ചുവരുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.