കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഒരു രാജ്യത്തിൻ്റെയും വാക്‌സിന്‍ ഇതുവരെ പൂര്‍ണമായി ഫലപ്രദമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ്.

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഒരു രാജ്യത്തിൻ്റെയും വാക്‌സിന്‍ ഇതുവരെ പൂര്‍ണമായി ഫലപ്രദമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ്.

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഒരു രാജ്യത്തിൻ്റെയും വാക്‌സിന്‍ ഇതുവരെ പൂര്‍ണമായി ഫലപ്രദമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ്. കൊവിഡിനെതിരെ വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ ആവില്ല. രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു.

വാക്‌സിൻ്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. റഷ്യ കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുകയും, അമേരിക്ക അടുത്ത മാസം കൊവിഡ് വാക്‌സിന്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസിൻ്റെ ഈ വിശദീകരണം.

ഒക്ടോബര്‍ അവസാനത്തോടെ കൊവിഡിനെതിരെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൊവിഡ് വലിയ ഘടകമാകുമെന്ന വിലയിരുത്തലിലാണിത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.