രജിഷ വിജയന് വീണ്ടുമൊരു സ്പോര്‍ട്സ് കഥാപാത്രവുമായി എത്തുന്നു.
രജിഷ വിജയന് ഫൈനല്‍സിനു ശേഷം വീണ്ടുമൊരു സ്പോര്‍ട്സ് കഥാപാത്രവുമായി എത്തുന്നു. ഖൊ ഖൊ എന്നാണ് ചിത്രത്തിൻ്റെ പേര്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൻെ മോഹന്‍ലാല്‍ ആണ് റിലീസ് ചെയ്യുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രത്തിൻ്റെ അനൌണ്സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്.
സംവിധായകന് തന്നെയാണ് രചനയും നിര്‍വ്വഹിക്കുന്നത്, ചിത്രത്തിൻ്റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ടോബിന് തോമസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ഡിസൈന്‍ അധിന് ഒല്ലൂര്‍.
അരുണ്‍ പി ആറിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ “ഫൈനല്‍സ് “എന്ന ചിത്രത്തില്‍ രജിഷ ഒരു സൈക്ലിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. അതിനുശേഷമാണ് സ്പോര്‍ട്സ് കഥാപാത്രവുമായി എത്തുന്നത്.
എതിര് ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണ് ഖൊ ഖൊ. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്കൂളില്‍ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഇന്ത്യയിലെ പ്രശസ്തമായ പരമ്ബരാഗതമായ കളികളിലൊന്നാണിത്. ഖൊ ഖൊ എന്ന കളിക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ് പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും. ഇവിടെ കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ക്കുവരെ ഖൊ ഖൊ കളിയറിയാം. സിനിമയില്‍ ഈ പശ്ചാത്തലമാകും പ്രമേയമാവുക.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്ത മാസം ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന് രാഹുല്‍ റിജി നായര്‍ വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന “ലവ്” ആണ് രജിഷയുടെ അടുത്ത ചിത്രം.
Photo Courtesy : Google/ images are subject to copyright